#CochinCarnivalcelebration | ന്യൂ ഇയറിന് പപ്പാഞ്ഞിയെ കത്തിക്കില്ല; കൊച്ചിൻ കാർണിവൽ ആഘോഷ പരിപാടികൾ റദ്ദാക്കി

#CochinCarnivalcelebration | ന്യൂ ഇയറിന് പപ്പാഞ്ഞിയെ കത്തിക്കില്ല; കൊച്ചിൻ കാർണിവൽ ആഘോഷ പരിപാടികൾ റദ്ദാക്കി
Dec 28, 2024 08:03 PM | By VIPIN P V

കൊച്ചി: ( www.truevisionnews.com ) മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ മരണത്തെ തുടർന്ന് കൊച്ചിൻ കാര്‍ണിവലിനോട് അനുബന്ധിച്ചുള്ള ആഘോഷ പരിപാടികൾ റദ്ദാക്കി.

കാർണിവൽ കമ്മിറ്റി നേരിട്ട് നടത്തുന്ന പരിപാടികളാണ് റദ്ദാക്കിയത്.

ഫോർട്ട് കൊച്ചി പരേഡ് മൈതാനിയിൽ പപ്പാഞ്ഞിയെ കത്തിക്കുന്നതും പുതുവത്സര ദിനത്തിലെ റാലിയും റദ്ദാക്കി.

എന്നാൽ ഫോർട്ട് കൊച്ചി വെളി മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കും. ഗലാഡേ ഫോർട്ട്കൊച്ചിയുടെ നേതൃത്വത്തിലാണ് ഫോർട്ട്കൊച്ചി വെളി മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കുക.

കൊച്ചിൻ കാർണിവലിന്റെ ഭാഗമായി പരേഡ് മൈതാനിയിൽ 50 അടി ഉയരമുള്ള പപ്പാഞ്ഞിയെയും വെളി മൈതാനത്ത് 42 അടി ഉയരമുള്ള പപ്പാഞ്ഞിയെയും അഗ്നിക്കിരയാക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.

കഴിഞ്ഞ ദിവസമാണ് വെളി മൈതാനത്തെ പപ്പാഞ്ഞിയെ കത്തിക്കാന്‍ ഹൈക്കോടതി ഉപാധികളോടെ അനുമതി നൽകിയത്. പപ്പാഞ്ഞിക്ക് ചുറ്റും സുരക്ഷാ ബാരിക്കേഡുകൾ തീർക്കണമെന്നാണ് കോടതി നിർദേശം.

പൊളിച്ചുമാറ്റണമെന്ന പൊലീസ് നിർദേശത്തെ ചോദ്യം ചെയ്ത് ഗാല ഡി ഫോർട്ട് കൊച്ചി സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.

#Do #not #burn #papaya #NewYear #CochinCarnivalcelebrations #canceled

Next TV

Related Stories
#accident |   കോഴിക്കോട് വൈദ്യുതി ലൈൻ പൊട്ടി വീണ്  ബൈക്ക് യാത്രക്കാരന് ഷോക്കേറ്റു

Dec 29, 2024 10:34 AM

#accident | കോഴിക്കോട് വൈദ്യുതി ലൈൻ പൊട്ടി വീണ് ബൈക്ക് യാത്രക്കാരന് ഷോക്കേറ്റു

കോഴിക്കോട് കോടഞ്ചേരി തമ്പലമണ്ണയിൽ ഇന്നലെ രാത്രിയാണ്...

Read More >>
#ksrtcbus | നിർത്തിയ സ്വകാര്യ ബസിന്‍റെ ഇടതുവശത്തുകൂടെ കെ.എസ്.ആർ.ടി.സിയുടെ ഓവർടേക്ക്; യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

Dec 29, 2024 10:21 AM

#ksrtcbus | നിർത്തിയ സ്വകാര്യ ബസിന്‍റെ ഇടതുവശത്തുകൂടെ കെ.എസ്.ആർ.ടി.സിയുടെ ഓവർടേക്ക്; യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

സ്റ്റോപ്പിൽ നിർത്തിയ സ്വകാര്യ ബസിനെ കെ.എസ്.ആർ.ടി.സി ബസ് ഇടതുവശത്തു കൂടെ അതിവേഗത്തിൽ...

Read More >>
#arrest |   ടിപ്പര്‍ ലോറിയിടിച്ച് വയോധികന്‍ മരിച്ച സംഭവം,  ഡ്രൈവര്‍ അറസ്റ്റിൽ

Dec 29, 2024 10:13 AM

#arrest | ടിപ്പര്‍ ലോറിയിടിച്ച് വയോധികന്‍ മരിച്ച സംഭവം, ഡ്രൈവര്‍ അറസ്റ്റിൽ

സംഭവത്തിൽ ടിപ്പര്‍ ഡ്രൈവര്‍ തിരുവല്ല കാവുംഭാഗം പെരുംതുരുത്തി പന്നിക്കുഴി ചൂരപ്പറമ്പില്‍ രമേശ് കുമാറി (45)നെ പുളിക്കീഴ് പൊലീസ് ഉടനടി...

Read More >>
#accident | തിരുവില്വാമലയില്‍ ബസ്സില്‍ നിന്ന് തെറിച്ച് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം

Dec 29, 2024 09:46 AM

#accident | തിരുവില്വാമലയില്‍ ബസ്സില്‍ നിന്ന് തെറിച്ച് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം

പഴമ്പാലക്കോട് കൂട്ടുപാതയില്‍ നിന്നാണ് അമ്മയും മകളും ബസ്സില്‍ കയറിയത്. സംഭവത്തില്‍ പൊലീസ്...

Read More >>
#robbed | വാഹന വില്‍പ്പനക്കാരനെ തട്ടിക്കൊണ്ടുപോയി അഞ്ചരലക്ഷം രൂപയും ഫോണും കവര്‍ന്നു, മൂന്നുപേര്‍ അറസ്റ്റില്‍

Dec 29, 2024 09:19 AM

#robbed | വാഹന വില്‍പ്പനക്കാരനെ തട്ടിക്കൊണ്ടുപോയി അഞ്ചരലക്ഷം രൂപയും ഫോണും കവര്‍ന്നു, മൂന്നുപേര്‍ അറസ്റ്റില്‍

പണം തന്നില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് വാഗമണ്ണില്‍നിന്ന് വൈക്കത്തെ ലോഡ്ജ് മുറിയിലേക്ക്...

Read More >>
Top Stories