കാഞ്ഞങ്ങാട്: (truevisionnews.com) കാറിൽ കടത്തിക്കൊണ്ടുപോവുകയായിരുന്ന മയക്കുമരുന്നുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊളത്തൂർ മാനടുക്കത്തെ കെ. അബ്ദുൽ ശരീഫിനെയാണ് (28) അറസ്റ്റ് ചെയ്തത്. ആൾട്ടോ കാറിൽ കടത്തിയ 2.790 ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെടുത്തു.
പെരിയാട്ടടുക്കം-ബേക്കൽ റോഡിൽ മൗവ്വലിൽ നിന്നുമാണ് പിടികൂടിയത്.
ബേക്കൽ എസ്.ഐമാരായ എൻ. അൻസാർ, അജയ് എസ്. മേനോനും പൊലീസുകാരായ ഇൽസാദ്, പ്രമോദ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
#man #arrested #with #MDMA #car
