കോഴിക്കോട്: (truevisionnews.com) സാധാരണയായി നമ്മൾ പറയില്ലേ പെർഫെക്ട് എന്നൊന്നില്ലായെന്ന് എന്നാൽ ഈശ്വരൻ പോലും പൂർണനല്ലായെന്നാണ് പറയാറ് പക്ഷെ എം ടി എന്നാൽ പൂർണതയാണ്. ' എന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു.
തനിക്ക് ഒരുപാട് പിന്തുണ നൽകിയ ആളാണ് എം ടിയെന്നും തന്നെ അനിയനെ പോലെ സനേഹിച്ചിരുന്നുവെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.
എൻ്റെ കാലഘട്ടത്തിലെ എഴുത്തുകാർക്ക് മാതൃകയായിരുന്നു എം ടി.' അദ്ദേഹത്തിൻ്റെ വിടവാങ്ങൽ എനിക്ക് വലിയ നഷ്ടമാണ്. ഔപചാരികമായി പറയുകയല്ല ഹൃദയത്തിൽ നിന്ന് പറയുകയാണ്. ഇനി ഇത് പോലെ ഒരു എഴുത്തുകാരൻ ഉണ്ടാവില്ല എന്നും അദ്ദേഹം പറഞ്ഞു.
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എം ടി വാസുദേവന്‍ നായര്‍ (91) ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു വിടപറഞ്ഞത്.
#God #perfect #MT #means #perfection #SreekumaranThambi