തൃശ്ശൂർ: ( www.truevisionnews.com) ഭരണഘടന വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന സർക്കാരാണ് കേരളത്തിലേതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
ഗവർണറോട് സിപിഐഎമ്മിന് വിരോധം ഉണ്ടാവുക സ്വാഭാവികമെന്നും സുരേന്ദ്രൻ പറഞ്ഞു. ഭരണഘടന വിരുദ്ധമായ ബില്ലുകൾക്ക് അംഗീകാരം നൽകാത്തതാണ് സിപിഐഎമ്മിന്റെ വിരോധത്തിന് കാരണമെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
പുതിയ ഗവർണർ വരുമ്പോൾ ഭരണഘടന വിരുദ്ധമായ കാര്യങ്ങൾ നടപ്പിലാക്കാം എന്നായിരിക്കും കരുതുന്നത്. ഏതു ഗവർണർ വന്നാലും ഗോവിന്ദൻറെ പാർട്ടിയുടെ കള്ളത്തരങ്ങൾ മറച്ചുവെക്കാൻ ആവില്ല.
ഗവർണറുടെ മാറ്റം പെട്ടെന്നുള്ളതല്ല. പുതിയ ഗവർണറെ കുറിച്ച് നിങ്ങൾക്ക് അറിയാത്തതുകൊണ്ടാണെന്നും ചോദ്യത്തിന് ഉത്തരമായി സുരേന്ദ്രൻ പ്രതികരിച്ചു. സർക്കാരിനെതിരെ പുതിയ ഗവർണർ കടുത്ത നിലപാട് സ്വീകരിക്കുമോ എന്നായിരുന്നു ചോദ്യം.
ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ മാധ്യമങ്ങളെ കണ്ട് മിലിത്യോസിന്റെ നിലപാട് സഭയുടെ നിലപാടല്ലെന്നു പറഞ്ഞിട്ടുണ്ട്. ഓർത്തഡോക്സ് സഭയ്ക്ക് അങ്ങനെയൊരു അഭിപ്രായമില്ല.
അവർ വളരെ മാതൃകാപരമായി ആണ് സംസാരിച്ചത്. ഒരു ബിഷപ്പ് പറയുന്നത് സഭയുടെ അഭിപ്രായമല്ല. എല്ലാ ക്രൈസ്തവ സമൂഹമായിട്ടും കേന്ദ്രസർക്കാരിനും ബിജെപിക്കും നല്ല ബന്ധമാണുള്ളതെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
പാലക്കാട് വിഷയത്തിൽ ഞാനും ജോർജ് കുര്യനും കൃത്യമായി നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഞങ്ങൾ ക്രൈസ്തവ സമൂഹത്തിനൊപ്പം ആണുള്ളത്. ഇത്തരം പ്രചാരണങ്ങളൊന്നും അതിന് സ്വാധീനിക്കില്ല. മുസ്ലിം ന്യൂനപക്ഷത്തിന് ലഭിക്കുന്ന പരിഗണന ക്രിസ്ത്യൻ സമൂഹത്തിനും ലഭിക്കണമെന്ന നിലപാടാണ് ബിജെപിക്കെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
നവീൻ ബാബു കൈക്കൂലി വാങ്ങി എന്നു പറയുന്നത് ദിവ്യയും സിപിഐഎമ്മുമാണെന്നും സുരേന്ദ്രൻ പറഞ്ഞു. ദിവ്യയെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് എടുത്തത്.
സിപിഐഎം എല്ലാ ജനാധിപത്യ സംവിധാനങ്ങളുടെയും കടക്കൽ കത്തിവയ്ക്കുന്നു. ആ ഗോവിന്ദൻ മാഷാണ് ജനാധിപത്യത്തെ കശാപ്പ് ചെയ്തുവെന്ന് പറയുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
#ksurendran #slams #cpim #governor #issue