#court | ദത്തെടുത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചു; സ്വവര്‍ഗ ദമ്പതികള്‍ക്ക് പരോളില്ലാതെ 100 വര്‍ഷം തടവ്

#court | ദത്തെടുത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചു; സ്വവര്‍ഗ ദമ്പതികള്‍ക്ക് പരോളില്ലാതെ 100 വര്‍ഷം തടവ്
Dec 24, 2024 03:44 PM | By Susmitha Surendran

ന്യൂയോര്‍ക്ക്: (truevisionnews.com) ദത്തെടുത്ത ആണ്‍മക്കളെ ലൈംഗികമായി ദുരുപയോഗം ചെയ്ത സ്വവര്‍ഗ ദമ്പതികള്‍ക്ക് 100 വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി.

യുഎസിലാണ് സംഭവം. ഗേ ദമ്പതികളായ വില്ല്യം (34), സാക്കറി സുലോക് (36) എന്നിവര്‍ക്കാണ് പരോളില്ലാത്ത തടവുശിക്ഷ വിധിച്ചത്.

സഹോദരന്‍മാരായ രണ്ട് ആണ്‍കുട്ടികളെയാണ് ഇവര്‍ ദത്തെടുത്തിരുന്നത്. കുട്ടികള്‍ക്കിപ്പോള്‍ പത്തും പന്ത്രണ്ടും വയസാണ് പ്രായം.

കുട്ടികള്‍ ദുരിത ജീവിതത്തിലായിരുന്നുവെന്നും കുട്ടികളെ ദിവസവും പീഡിപ്പിക്കുകയും ഇത് ചിത്രീകരിക്കുകയും ചെയ്തിരുന്നുവെന്നും ഡിസ്ട്രിക്ട് അറ്റോര്‍ണി റാന്‍ഡി മിഗ്ഗെന്‍ലി വ്യക്തമാക്കുന്നു.

പീഡന രംഗങ്ങള്‍ നീലച്ചിത്രങ്ങളായി പ്രചരിപ്പിക്കാനായിരുന്നു ക്യാമറയില്‍ പകര്‍ത്തിയത്. വില്ല്യം സര്‍ക്കാര്‍ ഉദ്യോഗസ്ഥനും സാക്കറി ബാങ്കിങ് മേഖലയില്‍ ജോലി ചെയ്യുന്ന വ്യക്തിയുമാണ്.

സാമ്പത്തിക ഭദ്രതയുള്ള കുടുംബമായിട്ടും കുട്ടികളെ മികച്ച രീതിയില്‍ വളര്‍ത്തുന്നതിന് പകരം തങ്ങളുടെ ലൈംഗിക വെകൃതത്തിന് ഉപയോഗിക്കുകയായിരുന്നുവെന്നും ഡിസ്ട്രിക്ട് അറ്റോണി ചൂണ്ടിക്കാട്ടുന്നു.

2022-ലാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. സാക്കറി ഷെയര്‍ചാറ്റില്‍ ഒരു ദിവസം ഒരു കുട്ടിയുടെ ചിത്രം പങ്കുവെയ്ക്കുകയും അന്ന് രാത്രി തന്റെ മകനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പോകുന്നുവെന്ന് പറയുകയും ചെയ്തായി സുഹൃത്ത് പോലീസിന് നല്‍കിയ മൊഴിയിലുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ കുട്ടികളെ മറ്റുള്ളവര്‍ക്ക് കാഴ്ച്ചവെയ്ക്കുകയും ചെയ്തിരുന്നു.

#Adopted #boys #abused #Same #sex #couple #sentenced #100 #years #prison #without #parole

Next TV

Related Stories
കോഴിക്കോട് സ്വദേശിയായ യുവാവിനെ  വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

May 14, 2025 07:07 AM

കോഴിക്കോട് സ്വദേശിയായ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

യുകെയിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍

May 11, 2025 06:35 AM

ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍

ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍...

Read More >>
Top Stories










Entertainment News