(truevisionnews.com) രാജസ്ഥാനില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്നുവയസ്സുകാരിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. രാജസ്ഥാനിലെ ബെഹ്‌റോര്‍ ജില്ലയിലെ സറുന്ദിലാണ് സംഭവം.
തിങ്കളാഴ്ചയാണ് മൂന്നുവയസ്സുകാരിയായ ചേതന 150 അടിയോളം താഴ്ചയുള്ള കുഴല്‍ക്കിണറില്‍വീണത്.
അച്ഛനൊപ്പം കൃഷിയിടത്തിലെത്തിയ പെണ്‍കുട്ടി ഇവിടെ കളിക്കുന്നതിനിടെ അബദ്ധത്തില്‍ തുറന്നിരിക്കുകയായിരുന്ന കുഴല്‍ക്കിണറിലേക്ക് വീഴുകയായിരുന്നു.
അപകടവിവരമറിഞ്ഞ് പോലീസും അഗ്നിരക്ഷാസേനയും സംസ്ഥാന ദുരന്തനിവാരണസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ ചൊവ്വാഴ്ച രാവിലെയും തുടരുകയാണ്. കുട്ടിയെ എത്രയും വേഗം പുറത്തെത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും രക്ഷാപ്രവര്‍ത്തകരുമായി സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡും മാധ്യമങ്ങളോട് പറഞ്ഞു.
#Efforts #save #three #year #old #girl #who #fell #tube #well #Rajasthan.