ബറൂച്ച്: ( www.truevisionnews.com ) ബലാത്സംഗ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി 70 കാരിയായ അതിജീവിതയെ വീണ്ടും പീഡനത്തിനിരയാക്കി.
ഗുജറാത്തിലെ ബറൂച്ചിലാണ് സംഭവം. ഡിസംബർ 15, 22 തീയതികളിലാണ് പ്രതി വയോധികയെ ബലാത്സംഗത്തിന് ഇരയാക്കിയത്.
സംഭവം പുറത്ത് പറഞ്ഞാൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്നും ഭീഷണിപ്പെടുത്തി.
തുടർന്ന് പൊലീസ് ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു.
ക്രൈംബ്രാഞ്ചിന്റെ നിരവധി സംഘങ്ങൾ ചേർന്നാണ് ഒടുവിൽ പ്രതിയെ അറസ്റ്റ് ചെയ്തത്. 18 മാസം മുമ്പാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പിന്നീട് ഇയാൾ ജാമ്യത്തിലിറങ്ങുകയായിരുന്നു.
ഇതിന് ശേഷം അതിജീവിതയെ ഇയാൾ വീണ്ടും ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
നേരത്തെ ബറൂച്ച് ജില്ലയിൽ 11 വയസുകാരി പീഡനത്തിനിരയായിരുന്നു. തുടർന്ന് കുട്ടിയുടെ ആന്തരികാവയവങ്ങൾക്ക് ഉൾപ്പടെ ഗുരുതര പരിക്കേറ്റിരുന്നു.
ഒരാഴ്ച ചികിത്സയിൽ തുടർന്നതിന് ശേഷം പെൺകുട്ടി മരണത്തിന് കീഴടങ്ങുകയും ചെയ്തിരുന്നു. കേസിലെ പ്രതിയെ പൊലീസ് പിടികൂടിയിരുന്നു.
#accused #who #bail #rapecase #tortured #year #old again