കൊച്ചി: (truevisionnews.com) ഫോർട്ടുകൊച്ചിയിലെ പുതുവത്സരത്തിന്റെ ഭാഗമായി കാർണിവൽ ആഘോഷത്തിനിടെ മദ്യലഹരിയിൽ യുവതിയെ അക്രമിച്ച രണ്ടു യുവാക്കളെ അറസ്റ്റു ചെയ്തു.
പനക്കൽ വീട്ടിൽ ആൽഫിൻ ജോർജ് (23), കുട്ടപ്പശ്ശേരി വീട്ടിൽ കെ.വി.ജോബിൻ (22) എന്നിവരെയാണു മട്ടാഞ്ചേരി അസി.കമ്മിഷണർ പി.ബി.കിരണിന്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ എം.എസ്.ഫൈസലിന്റെ നേതൃത്വത്തിലുള്ള ഫോർട്ടുകൊച്ചി പൊലീസ് അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
#young #woman #assaulted #intoxicated #Two #youths #arrested