പന്തളം : ( www.truevisionnews.com ) ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട.പ്രിൻസിപ്പൽ മരിച്ചു.
പന്തളം, തുമ്പമൺ കോയിക്കോണത്ത് കെ.ജി സോമൻ നായരാണ് (81) മരിച്ചത്. മഞ്ചേരി എൻ.എസ്.എസ് കോളജ് മുൻ പ്രിൻസിപ്പലായിരുന്നു.
ശനിയാഴ്‌ച രാത്രി 7.30ന് പന്തളം-പത്തനംതിട്ട റോഡിൽ തുമ്പമൺ ജങ്ഷന് സമീപമായിരുന്നു അപകടം.
റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുമ്പോൾ പന്തളം ഭാഗത്ത് നിന്നു വന്ന ബൈക്കിടിച്ച് തെറിപ്പിക്കുകയായിരുന്നു.
അപകടത്തിൽ തലക്ക് ഗുരുതര പരിക്കുകളോടെ കല്ലിശേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ തിങ്കളാഴ്ച വൈകുന്നോരമാണ് മരിച്ചത്.
ബൈക്ക് യാത്രികൻ പന്തളം കടയ്ക്കാട്, കണ്ണൻ കോടിയിൽ കൈലാസിനും (31) പരിക്കറ്റുന്നു.
#retired #principal #who #undergoing #treatment #died #injured #bike #accident