പാലക്കാട് : ( www.truevisionnews.com) പാലക്കാട്ടെ ക്രിസ്തുമസ് കരോളുമായി ബന്ധപ്പെട്ട ആക്രമണങ്ങൾക്ക് പിന്നിൽ ഗൂഢലോചനയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
നേരത്തെ പാർട്ടി വിട്ടവരിൽ ചിലരാണോ പിന്നിലെന്നു സംശയിക്കുന്നു. വിശ്വ ഹിന്ദു പരിഷത്തിന്റെയോ സംഘപരിവാറിന്റെയോ ഉത്തരവാദിത്തപ്പെട്ട ആരും പാലക്കാട് കരോൾ തടയാൻ ഉണ്ടായിട്ടില്ലെന്നും സുരേന്ദ്രൻ താമരശ്ശേരിയിൽ പറഞ്ഞു.
സ്നേഹ സന്ദേശ യാത്രയുടെ ഭാഗമായി താമരശേരി രൂപത ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയലിനെ കണ്ട ശേഷം ആയിരുന്നു പ്രതികരണം. ആക്രമണത്തെ ശക്തമായി അപലപിക്കുന്നു.
കുറ്റമറ്റ അന്വേഷണം വേണം. അക്രമികളിൽ ബിജെപിയുമായി പുലബന്ധമുള്ള ആരുമില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
#Conspiracy #behind #Christmas #carol #attacks #suspected #party #leavers #KSurendran