#Christmascelebration | സ്കൂളിലെ ക്രിസ്മസ് ആഘോഷം തടസപ്പെടുത്തിയതില്‍ വ്യാപക പ്രതിഷേധം; സൗഹൃദ കരോൾ സംഘടിപ്പിച്ചു

#Christmascelebration | സ്കൂളിലെ ക്രിസ്മസ് ആഘോഷം തടസപ്പെടുത്തിയതില്‍ വ്യാപക പ്രതിഷേധം; സൗഹൃദ കരോൾ സംഘടിപ്പിച്ചു
Dec 23, 2024 01:08 PM | By VIPIN P V

പാലക്കാട്: ( www.truevisionnews.com ) പാലക്കാട് നല്ലേപ്പിള്ളി യു.പി സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിനിടെ അധ്യാപകരെ വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകർ ഭീഷണിപ്പെടുത്തിയതിൽ വ്യാപക പ്രതിഷേധം.

ഡിവൈഎഫ്ഐയും, യൂത്ത് കോൺഗ്രസും സൗഹൃദ കരോൾ സംഘടിപ്പിച്ചാണ് ഐക്യദാര്‍ഢ്യം അറിയിച്ചത്.

വർഗീയ നിലപാട് എടുക്കുന്നതിന്‍റെ ദുരന്തം ക്രൈസ്തവ സഭ മനസിലാക്കണമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണനും അധ്യാപകരെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായവരെ രക്ഷിക്കാനാണ് ബി.ജെ.പി നേതൃത്വം ശ്രമിച്ചതെന്ന് സന്ദീപ് വാരിയരും പറഞ്ഞു.

സ്കൂൾ കവാടത്തിൽ നിന്നും മാട്ടുമന്തയിലേക്ക് ഡിവൈഎഫ്ഐയും, മാട്ടുമന്തയിൽ നിന്നും സ്കൂളിലേക്ക് യൂത്ത് കോൺഗ്രസും സൗഹൃദ കരോൾ സംഘടിപ്പിച്ചു.

ഇരുവശത്തു നിന്നുമെത്തിയ സൗഹൃദ കരോളിൽ മധുരം നൽകി പരസ്പരം സ്നേഹം പങ്കിട്ട് ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും.

നല്ലേപ്പിള്ളിയിലെ അധ്യാപകർക്ക് ഒട്ടേറെപേരാണ് പിന്തുണ അറിയിച്ചത്. ക്രിസ്മസ് ആഘോഷം തടഞ്ഞത് വർഗീയ സമീപനമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണൻ പറഞ്ഞു.

ബി.ജെ.പി യുടെ ക്രൈസ്തവ സ്നേഹം അഭിനയമെന്നതിന്‍റെ തെളിവെന്ന് സന്ദീപ് വാരിയർ പറഞ്ഞു.

ബിജെപി പ്രവർത്തകർ ക്രിസ്മസ് ആഘോഷം തടസപ്പെടുത്തുമെന്ന് കരുതുന്നില്ലെന്ന് മുൻ കേന്ദ്ര മന്ത്രി വി.മുരളീധരനും പ്രതികരിച്ചു.

ആഘോഷങ്ങളിൽ വേർതിരിവില്ലെന്ന സന്ദേശവുമായി ശബരിമല തീർഥാടകരും, വാഹന യാത്രികരും സൗഹൃദ കരോൾ സംഘടിപ്പിച്ചവരിൽ നിന്നും മധുരവും സ്വീകരിച്ച് തുടർ യാത്ര.

#Widespread #protests #over #disruption #school #Christmascelebration #Organized #friends

Next TV

Related Stories
#theft | കണ്ണൂരിൽ  പിൻവശത്തെ വാതിൽ കുത്തിതുറന്ന് കവർച്ച; അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളും പണവും മോഷണം പോയതായി പരാതി

Dec 23, 2024 05:01 PM

#theft | കണ്ണൂരിൽ പിൻവശത്തെ വാതിൽ കുത്തിതുറന്ന് കവർച്ച; അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളും പണവും മോഷണം പോയതായി പരാതി

ഇവരുടെ മകനും ഭാര്യയും എറണാകുളത്ത് പോയതായിരുന്നു. ഈ സമയം ഇവർ തനിച്ചായിരുന്നു വീട്ടിലുണ്ടായിരുന്നത്. ...

Read More >>
#AbdulSalammurdercase | അബ്ദുൽ സലാം കൊലക്കേസ്: മുഴുവൻ പ്രതികൾക്കും ജീവപര്യന്തം, എട്ട് വർഷം കഠിനതടവ് അനുഭവിക്കണം

Dec 23, 2024 04:43 PM

#AbdulSalammurdercase | അബ്ദുൽ സലാം കൊലക്കേസ്: മുഴുവൻ പ്രതികൾക്കും ജീവപര്യന്തം, എട്ട് വർഷം കഠിനതടവ് അനുഭവിക്കണം

പൊലീസിന് വിവരം നൽകി സിദ്ദീഖിന്റെ മണൽ ലോറി സലാം പിടിപ്പിച്ചതും വീടുകയറി കുടുംബത്തെ ഭീഷണിപ്പെടുത്തിയതും ആണ് ക്രൂരമായ കൊലപാതകത്തിന്...

Read More >>
#jaundice | കളമശ്ശേരിയിൽ മഞ്ഞപ്പിത്ത വ്യാപനം; 36 പേർക്ക് രോഗം സ്ഥിരീകരിച്ചു, രണ്ടുപേരുടെ നില ​ഗുരുതരം

Dec 23, 2024 04:08 PM

#jaundice | കളമശ്ശേരിയിൽ മഞ്ഞപ്പിത്ത വ്യാപനം; 36 പേർക്ക് രോഗം സ്ഥിരീകരിച്ചു, രണ്ടുപേരുടെ നില ​ഗുരുതരം

ഇവരിൽ രണ്ടുപേരുടെ നില ​ഗുരുതരമാണ്. നേരത്തെ ​ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ വാർഡിലേക്ക്...

Read More >>
#pinarayivijayan | കമാൻഡോ വാഹനത്തിന് പിന്നിൽ പൊലീസ് ജീപ്പിടിച്ചു; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽ പെട്ടു

Dec 23, 2024 03:52 PM

#pinarayivijayan | കമാൻഡോ വാഹനത്തിന് പിന്നിൽ പൊലീസ് ജീപ്പിടിച്ചു; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽ പെട്ടു

വാഹനത്തിന്റെ പിന്നിൽ ചെറിയ തകരാറുണ്ട് എന്നതൊഴിച്ചാൽ അപകടത്തിൽ ആർക്കും...

Read More >>
Top Stories