#theft | കണ്ണൂരിൽ പിൻവശത്തെ വാതിൽ കുത്തിതുറന്ന് കവർച്ച; അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളും പണവും മോഷണം പോയതായി പരാതി

#theft | കണ്ണൂരിൽ  പിൻവശത്തെ വാതിൽ കുത്തിതുറന്ന് കവർച്ച; അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളും പണവും മോഷണം പോയതായി പരാതി
Dec 23, 2024 05:01 PM | By Susmitha Surendran

മയ്യിൽ: (truevisionnews.com) പൂട്ടിയ വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച നാല് പവൻ്റെ ആഭരണങ്ങളും മൂവായിരം രൂപയും മോഷണം പോയതായി പരാതി.

മാണിയൂർ ചട്ടുകപ്പാറ അരയാൽമൊട്ടയിലെ പലേരി വീട്ടിൽ യശോദ (70) യുടെ വീട്ടിലാണ് മോഷണം നടന്നത്.

22 ന് ഞായറാഴ്ച ഉച്ചക്ക് 12.45 മണിക്കും വൈകുന്നേരം 3.15 മണിക്കും ഇടയിലാണ് വീട്ടിലെ കിടപ്പുമുറിയിലെ ഇരുമ്പ് അലമാരയിൽ സൂക്ഷിച്ച 4 വളകൾ, സ്വർണ്ണ കോയിൻ, അരപവൻ്റെ മാലയും താലിയും ഉൾപ്പെടെ നാല് പവനും അകത്ത് സൂക്ഷിച്ച മൂവായിരം രൂപയും ഉൾപ്പെടെ 2,27, 000 രൂപയുടെ നഷ്ടം സംഭവിച്ചത്.

പരാതിക്കാരി വീടുപൂട്ടിതൊട്ടടുത്ത മകളുടെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് പിൻവശത്തെ വാതിൽ കുത്തിതുറന്ന് മോഷ്ടാവ് അകത്ത് കടന്ന് മോഷണം നടത്തിയത്.

ഇവരുടെ മകനും ഭാര്യയും എറണാകുളത്ത് പോയതായിരുന്നു. ഈ സമയം ഇവർ തനിച്ചായിരുന്നു വീട്ടിലുണ്ടായിരുന്നത്.  പരാതിയിൽ കേസെടുത്ത മയ്യിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

#Complaint #theft #jewelery #money #kept #cupboard

Next TV

Related Stories
#carfire | ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്ന അഞ്ച് പേരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു

Dec 23, 2024 09:13 PM

#carfire | ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്ന അഞ്ച് പേരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു

മുൻവശത്ത് തീ പടരുന്നത് കണ്ടപ്പോൾ തന്നെ ഡ്രൈവർ കാർ റോഡിന് സമീപത്തായി നിർത്തി എല്ലാവരും...

Read More >>
#DMO | കോഴിക്കോട് ഡിഎംഒ ഓഫീസിൽ നാടകീയ രംഗങ്ങൾ; പുതിയ ഡിഎംഒക്ക് കസേര ഒഴിഞ്ഞ് കൊടുക്കാതെ പഴയ ഡിഎംഒ

Dec 23, 2024 08:39 PM

#DMO | കോഴിക്കോട് ഡിഎംഒ ഓഫീസിൽ നാടകീയ രംഗങ്ങൾ; പുതിയ ഡിഎംഒക്ക് കസേര ഒഴിഞ്ഞ് കൊടുക്കാതെ പഴയ ഡിഎംഒ

സ്ഥലം മാറ്റത്തിനെതിരെ നിലവിലെ ഡിഎംഒ രാജേന്ദ്രൻ സ്റ്റേ...

Read More >>
#accident | ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട.പ്രിൻസിപ്പൽ മരിച്ചു

Dec 23, 2024 08:31 PM

#accident | ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട.പ്രിൻസിപ്പൽ മരിച്ചു

അപകടത്തിൽ തലക്ക് ഗുരുതര പരിക്കുകളോടെ കല്ലിശേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ തിങ്കളാഴ്ച വൈകുന്നോരമാണ്...

Read More >>
#PVAnwar | 'കൊക്കിന് ജീവനുണ്ടെങ്കിൽ അജിത് കുമാറിനെ ഡിജിപി കസേരയിൽ ഇരുത്തില്ല' , മുഖ്യമന്ത്രിയെയും കൊണ്ടേ പോകൂ  -പി വി അൻവർ

Dec 23, 2024 07:59 PM

#PVAnwar | 'കൊക്കിന് ജീവനുണ്ടെങ്കിൽ അജിത് കുമാറിനെ ഡിജിപി കസേരയിൽ ഇരുത്തില്ല' , മുഖ്യമന്ത്രിയെയും കൊണ്ടേ പോകൂ -പി വി അൻവർ

എം ആർ അജിത്കുമാറുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ട് മാസങ്ങൾ...

Read More >>
#drowned |  ക്ഷേത്രക്കുളത്തിൽ വയോധിക മുങ്ങിമരിച്ചു

Dec 23, 2024 07:53 PM

#drowned | ക്ഷേത്രക്കുളത്തിൽ വയോധിക മുങ്ങിമരിച്ചു

ഞായറാഴ്ച വൈകുന്നേരം താലപ്പൊലിയ്ക്കായി കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ...

Read More >>
#strike | സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ജനുവരി 22ന് പണിമുടക്കും

Dec 23, 2024 07:49 PM

#strike | സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ജനുവരി 22ന് പണിമുടക്കും

സംസ്ഥാനത്ത് സർക്കാരില്ലെന്നുള്ളതാണ് കേരളം നേരിടുന്ന പ്രതിസന്ധിയെന്ന് വി ഡി സതീശൻ...

Read More >>
Top Stories