തൃശൂർ: (truevisionnews.com) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് മദ്യവും മയക്കുമരുന്നും നൽകി അബോധാവസ്ഥയിലാക്കിയതിന് രണ്ട് യുവാക്കളെ കൊടകര പൊലീസ് അറസ്റ്റ് ചെയ്തു.
കൊടകര കാവിൽ കാരപ്പറമ്പിൽ വീട്ടിൽ സനൽകൃഷ്ണ(19), ആലത്തൂർ വെളിയത്തുപറമ്പിൽ വീട്ടിൽ നിധിൻ (20) എന്നിവരെയാണ് ഇൻസ്‌പെക്ടർ പി കെ ദാസ്, എസ് ഐ അശ്വിൻ റോയ്, എ എസ് ഐ ആഷ്‌ലിൻ ജോൺ, സിപിഒ വി.കെ കിരൺ, ഇ.എ ശ്രീജിത്ത്, എം. ആഷിഖ്, പി. സന്ദീപ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
#minor #girl #drugged #rendered #unconscious #arrest