#AbdulSalammurdercase | അബ്ദുൽ സലാം കൊലക്കേസ്: മുഴുവൻ പ്രതികൾക്കും ജീവപര്യന്തം, എട്ട് വർഷം കഠിനതടവ് അനുഭവിക്കണം

#AbdulSalammurdercase | അബ്ദുൽ സലാം കൊലക്കേസ്: മുഴുവൻ പ്രതികൾക്കും ജീവപര്യന്തം, എട്ട് വർഷം കഠിനതടവ് അനുഭവിക്കണം
Dec 23, 2024 04:43 PM | By VIPIN P V

കാസർഗോഡ് : ( www.truevisionnews.com ) മൊഗ്രാലിൽ അബ്ദുൽ സലാമിനെ കഴുത്തറുത്ത് കൊന്ന കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ച് കോടതി.

കുമ്പള ബദരിയ നഗറിലെ സിദ്ദിഖ്, ഉമർ ഫാറൂഖ്, പെർവാഡിലെ സഹീർ, പേരാൽ സ്വദേശി നിയാസ്, ആരിക്കാടി ബംബ്രാണയിലെ ഹരീഷ്, മൊഗ്രാൽ മാളിയങ്കര കോട്ടയിലെ ലത്തീഫ് എന്നിവരെയാണ് ശിക്ഷിച്ചത്.

കാസർകോട് ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.

2017 ഏപ്രിൽ 30ന് വൈകിട്ടാണ് പൊട്ടോരിമൂലയിലെ അബ്ദുൽ സലാമിനെ മൊഗ്രാൽ മാളിയങ്കര കോട്ടയിൽ വച്ച് കഴുത്തറുത്ത് കൊന്നത്. സലാമിനൊപ്പമുണ്ടായിരുന്ന നൗഷാദിനെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.

സലാമിനെ കഴുത്തറുത്ത് കൊന്ന ശേഷം പ്രതികൾ തല ഉപയോഗിച്ച് ഫുട്ബോൾ കളിച്ചുവെന്നാണ് കുറ്റപത്രം. കേസിൽ എട്ട് പ്രതികളാണ് ഉണ്ടായിരുന്നത്.

പൊലീസിന് വിവരം നൽകി സിദ്ദീഖിന്റെ മണൽ ലോറി സലാം പിടിപ്പിച്ചതും വീടുകയറി കുടുംബത്തെ ഭീഷണിപ്പെടുത്തിയതും ആണ് ക്രൂരമായ കൊലപാതകത്തിന് കാരണമായതെന്നാണ് കണ്ടെത്തൽ.

കുറ്റക്കാരാണെന്ന് കണ്ടെത്തിയ സിദ്ദീഖ് നേരത്തെ ഒരു കൊലപാതക കേസിലും ഉമർ ഫാറൂഖ് രണ്ട് കൊലപാതക കേസിലും പ്രതികളാണ്. കൊല്ലപ്പെട്ട സലാമും കൊലപാതക കേസ് പ്രതിയായിരുന്നു.

#AbdulSalammurdercase #accused #undergo #life #imprisonment #eight #years #rigorous #imprisonment

Next TV

Related Stories
#PVAnwar | 'കൊക്കിന് ജീവനുണ്ടെങ്കിൽ അജിത് കുമാറിനെ ഡിജിപി കസേരയിൽ ഇരുത്തില്ല' , മുഖ്യമന്ത്രിയെയും കൊണ്ടേ പോകൂ  -പി വി അൻവർ

Dec 23, 2024 07:59 PM

#PVAnwar | 'കൊക്കിന് ജീവനുണ്ടെങ്കിൽ അജിത് കുമാറിനെ ഡിജിപി കസേരയിൽ ഇരുത്തില്ല' , മുഖ്യമന്ത്രിയെയും കൊണ്ടേ പോകൂ -പി വി അൻവർ

എം ആർ അജിത്കുമാറുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ട് മാസങ്ങൾ...

Read More >>
#drowned |  ക്ഷേത്രക്കുളത്തിൽ വയോധിക മുങ്ങിമരിച്ചു

Dec 23, 2024 07:53 PM

#drowned | ക്ഷേത്രക്കുളത്തിൽ വയോധിക മുങ്ങിമരിച്ചു

ഞായറാഴ്ച വൈകുന്നേരം താലപ്പൊലിയ്ക്കായി കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ...

Read More >>
#PVAnwar | കൊക്കിന് ജീവനുണ്ടെങ്കിൽ അജിത് കുമാറിനെ ഡിജിപി കസേരയിൽ ഇരുത്തില്ല - പി വി അൻവർ

Dec 23, 2024 07:53 PM

#PVAnwar | കൊക്കിന് ജീവനുണ്ടെങ്കിൽ അജിത് കുമാറിനെ ഡിജിപി കസേരയിൽ ഇരുത്തില്ല - പി വി അൻവർ

ഭാര്യയെ മർദിച്ചെന്നാരോപിച്ച് കൊലപാതക ശ്രമത്തിന് കേസ് ചാർജ് ചെയ്ത് ലൂഷ്യസിനെ ഒന്നര വർഷമായി സസ്പെൻഷനിൽ നിർത്തിയിരിക്കുകയായിരുന്നു. ലൂഷ്യസിന്‍റെ...

Read More >>
#strike | സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ജനുവരി 22ന് പണിമുടക്കും

Dec 23, 2024 07:49 PM

#strike | സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ജനുവരി 22ന് പണിമുടക്കും

സംസ്ഥാനത്ത് സർക്കാരില്ലെന്നുള്ളതാണ് കേരളം നേരിടുന്ന പ്രതിസന്ധിയെന്ന് വി ഡി സതീശൻ...

Read More >>
#Smriti | മംഗളവേദിയിൽ അറിവു പകർന്ന വിദ്യാലയത്തിനായി; വിവാഹ വേദിയിൽ അക്ഷര സദ്യയൊരുക്കി സ്മൃതി

Dec 23, 2024 07:46 PM

#Smriti | മംഗളവേദിയിൽ അറിവു പകർന്ന വിദ്യാലയത്തിനായി; വിവാഹ വേദിയിൽ അക്ഷര സദ്യയൊരുക്കി സ്മൃതി

സദാനന്ദൻ വയനാട്, ശ്രീജിത്ത് മാസ്റ്റർ ലൈബ്രറി ചാർജ് വിഷ്ണു എ . എന്നിവർ ചേർന്ന് സ്മൃതിഹരീന്ദ്രൻ പ്രതിശ്രുത വരൻ ശരത് ടി കെ എന്നിവരിൽ നിന്നും...

Read More >>
#youthleague | എ വിജയരാഘവന്റെ വര്‍ഗീയ പരാമര്‍ശം; ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

Dec 23, 2024 07:36 PM

#youthleague | എ വിജയരാഘവന്റെ വര്‍ഗീയ പരാമര്‍ശം; ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

വിജയരാഘവൻ്റെ പരാമർശം ദേശീയ തലത്തിൽ ബിജെപിയും ആയുധമാക്കിയിരുന്നു. ഇന്ത്യസഖ്യത്തിൽ തന്നെ വിള്ളലുണ്ടാക്കി ബിജെപിക്ക് ആയുധം...

Read More >>
Top Stories