കൊച്ചി: (truevisionnews.com) എറണാകുളം കളമശ്ശേരിയിൽ ആശങ്ക പരത്തി മഞ്ഞപ്പിത്ത വ്യാപനം. ഇതുവരെ 36 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. നേരത്തെ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.
നഗരസഭയിലെ 10,12,14 വാർഡുകളിലായി 13 പേർക്കാണ് നേരത്തെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. മുപ്പതിലധികം പേർ രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തിലായിരുന്നു.
തുടർന്ന് നടത്തിയ വ്യാപക പരിശോധനയിലും നിരീക്ഷണത്തിലുമാണ് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നവരെക്കൂടാതെ കഴിഞ്ഞ ദിവസം നടത്തിയ ക്യാമ്പിലാണ് ഏഴ് പേർക്ക് കൂടി രോഗബാധയുണ്ടായ കാര്യം വ്യക്തമാകുന്നത്.
#Spread #jaundice #causing #concern #Ernakulam #Kalamassery.