#kappa | അറിയപ്പെടുന്ന 'റൗഡി', കാപ്പ ചുമത്തി യുവാവിനെ നാടുകടത്തി

#kappa | അറിയപ്പെടുന്ന 'റൗഡി',  കാപ്പ ചുമത്തി യുവാവിനെ നാടുകടത്തി
Dec 22, 2024 02:15 PM | By Susmitha Surendran

തൃശൂർ : (truevisionnews.com) കാപ്പ ചുമത്തി യുവാവിനെ നാടുകടത്തി. ചാവക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ കടപ്പുറം പഞ്ചായത്ത് തൊട്ടാപ്പ് ചാലിൽ വീട്ടിൽ അബ്ദുൾ റസാഖ് മകൻ ഷഹറൂഫ്(24)നെയാണ് തൃശൂർ സിറ്റി ജില്ലാ പൊലീസ് കമ്മീഷണർ ആർ. ഇളങ്കോയുടെ നിർദേശ പ്രകാരം ഗുരുവായൂർ എ.സി.പി. കെ.എം. ബിജുവിന്റെ നേതൃത്വത്തിൽ ചാവക്കാട് എസ്എച്ച്ഒ വി.വി. വിമൽ തൃശൂർ ജില്ലയിൽ നിന്നും 6 മാസ കാലയളവിലേക്ക് നാടുകടത്തിയത്.

കാപ്പ 2007വകുപ്പ് പ്രകാരം സഞ്ചലന നിയന്ത്രണ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

ചാവക്കാട്, പാവറട്ടി, വടക്കേക്കാട് പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ ഉണ്ട്. മാരക മയക്കു മരുന്നായ എംഡിഎംഎ കൈവശം വച്ച കുറ്റം, മോഷണം, നിരവധി കേസുകളിൽ പ്രതിയാണ്. അറിയപ്പെടുന്ന റൗഡി' എന്ന ഗണത്തിൽ ഉൾപ്പെടുത്തിയാണ് ഇയാൾക്കെതിരെ നടപടിയെടുത്തിട്ടുള്ളത്.

ക്രിമിനൽ കേസുകളിൽ പ്രതിയായവർക്കെതിരെ തൃശ്ശൂർ സിറ്റി കമ്മീഷണറുടെ നേതൃത്വത്തിൽ ശക്തമായ കാപ്പ നടപടികളാണ് സ്വീകരിച്ചു വരുന്നത്.

ഗുരുവായൂർ സബ് ഡിവിഷനിൽ ചാവക്കാട് പൊലീസ് സ്റ്റേഷനിൽ മാത്രമായി പതിനഞ്ചാമത്തെ വ്യക്തിക്ക് എതിരെയാണ് കാപ്പ ചുമത്തുന്നത്.

തുടർന്നും മയക്കുമരുന്ന്, ക്രിമിനൽ കേസുകളിൽ പ്രതിയാകുന്നവർക്കെതിരെ കാപ്പ ഉൾപ്പെടെയുള്ള ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതാണെന്ന് തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.

#Kappa #imposed #youth #deported.

Next TV

Related Stories
#death | കണ്ണൂരിൽ സിപിഎം പ്രവർത്തകനായ കൊലക്കേസ് പ്രതി വീടിനുള്ളിൽ മരിച്ച നിലയിൽ

Dec 22, 2024 05:45 PM

#death | കണ്ണൂരിൽ സിപിഎം പ്രവർത്തകനായ കൊലക്കേസ് പ്രതി വീടിനുള്ളിൽ മരിച്ച നിലയിൽ

ഇരിട്ടി സൈനുദ്ദീൻ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട വിനീഷ്...

Read More >>
#AryaRajendran | ‘മേയര്‍ക്ക് ധിക്കാരവും ധാര്‍ഷ്ട്യവും; സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിനിധികൾ

Dec 22, 2024 04:28 PM

#AryaRajendran | ‘മേയര്‍ക്ക് ധിക്കാരവും ധാര്‍ഷ്ട്യവും; സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിനിധികൾ

മേയറെ പ്രതിപക്ഷം വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും നഗരസഭ ചെയ്യുന്ന കാര്യങ്ങള്‍ പോലും ജനങ്ങളിലേക്ക് എത്തുന്നില്ലെന്നും പ്രവർത്തകർ...

Read More >>
#fire | പെർള ടൗണിൽ തീപ്പിടിത്തം, ഏഴ് കടകൾ പൂർണമായും കത്തി നശിച്ചു

Dec 22, 2024 03:59 PM

#fire | പെർള ടൗണിൽ തീപ്പിടിത്തം, ഏഴ് കടകൾ പൂർണമായും കത്തി നശിച്ചു

ഞായറാഴ്ച്ച പുലർച്ചെയാണ് സംഭവമുണ്ടായത്. ഒരു പെയിന്റ് കടയിലാണ് ആദ്യം തീപിടിച്ചത്....

Read More >>
#cpm | 'എംവി ഗോവിന്ദന്റെ പ്രസംഗം ഒരു വഴിക്ക്, പ്രവർത്തനം മറ്റൊരു വഴിക്ക്'; വിമർശനവുമായി സിപിഎം വനിതാ പ്രതിനിധി

Dec 22, 2024 03:35 PM

#cpm | 'എംവി ഗോവിന്ദന്റെ പ്രസംഗം ഒരു വഴിക്ക്, പ്രവർത്തനം മറ്റൊരു വഴിക്ക്'; വിമർശനവുമായി സിപിഎം വനിതാ പ്രതിനിധി

എംവി ഗോവിന്ദന്റെ പ്രസംഗം ഒരു വഴിക്കും പ്രവർത്തനം മറുവഴിക്കുമാണെന്ന് സമ്മേളനത്തിൽ...

Read More >>
Top Stories