#MRAjithKumar | അനധികൃത സ്വത്ത്​ സമ്പാദനം കണ്ടെത്താനായില്ല; എം.ആർ അജിത്​ കുമാറിന് വിജിലൻസിന്റെ ക്ലീൻചിറ്റ്

#MRAjithKumar | അനധികൃത സ്വത്ത്​ സമ്പാദനം കണ്ടെത്താനായില്ല; എം.ആർ അജിത്​ കുമാറിന് വിജിലൻസിന്റെ ക്ലീൻചിറ്റ്
Dec 22, 2024 08:49 AM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) എഡിജിപി എംആർ അജിത്കുമാറിന് ക്ലീൻചിറ്റ് നൽകി വിജിലൻസ്.

വിജിലൻസ് നടത്തിയ അന്വേഷണത്തിൽ അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്താനായില്ല. കവടിയാറിലെ വീട് നിർമ്മാണം സ്വത്ത് വിവര പട്ടികയിൽ ഉൾപ്പെടുത്തിയിയിരുന്നു. ബാങ്ക് വായ്പയുടെ വിശദാംശങ്ങൾ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.

അന്തിമറിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സമർപ്പിക്കും. പി വി അൻവർ എംഎൽഎയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് അന്വേഷണം.

കോടികൾ മുടക്കി കവടിയാർ കൊട്ടാരത്തിന് സമീപം ആഢംബര ബംഗ്ലാവ് നിര്‍മിക്കുന്നു എന്നതായിരുന്നു പിവി അൻവറിന്റെ പ്രധാന ആരോപണം.

താഴത്തെ കാർ പാര്‍ക്കിംഗ് നില ഉള്‍പ്പെടെ മൂന്ന് നിലകെട്ടിടമാണ് അജിത് കുമാർ കവടിയാറിൽ പണികഴിപ്പിക്കുന്നത്.

എന്നാൽ എസ് ബിഐയിൽ നിന്ന് ഒന്നരക്കോടി രൂപ വായ്പയെടുത്താണ് വീട് നിർമാണമെന്നാണ് കണ്ടെത്തൽ.

വീട് നിർമാണം യഥാസമയം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സ്വത്ത് വിവര പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വിജിലൻസ്.

കഴിഞ്ഞ ദിവസം എം ആർ അജിത് കുമാറിന് ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം നൽകാൻ മന്ത്രിസഭ അനുമതി നൽകിയിരുന്നു.

വിജിലൻസ് അന്വേഷണം നേരിടുന്നത് സ്ഥാനക്കയറ്റത്തിന് തടസ്സമല്ലെന്ന സ്ക്രീനിങ് കമ്മിറ്റിയുടെ ശുപാർശ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു.

എം ആർ അജിത് കുമാറിനൊപ്പം സുരേഷ് രാജ് പുരോഹിതിനെയും ഡിജിപി റാങ്കിലേക്ക് ഉയർത്തിയിരുന്നു.

#Unable #detect #illegal #acquisition #property #Vigilance #clean #chit #MRAjithKumar

Next TV

Related Stories
#missingcase |  കാണാതായ കോഴിക്കോട് സ്വദേശി  സൈനികനെ അന്വേഷിച്ച് പൊലീസ് സംഘം പൂനെയിലേക്ക്

Dec 22, 2024 02:32 PM

#missingcase | കാണാതായ കോഴിക്കോട് സ്വദേശി സൈനികനെ അന്വേഷിച്ച് പൊലീസ് സംഘം പൂനെയിലേക്ക്

സൈബർ വിദഗ്ധനുൾപ്പടെയുള്ള സംഘമാണ് പൂനെയിലേക്ക് പോകുന്നത്....

Read More >>
#kappa | അറിയപ്പെടുന്ന 'റൗഡി',  കാപ്പ ചുമത്തി യുവാവിനെ നാടുകടത്തി

Dec 22, 2024 02:15 PM

#kappa | അറിയപ്പെടുന്ന 'റൗഡി', കാപ്പ ചുമത്തി യുവാവിനെ നാടുകടത്തി

കാപ്പ 2007വകുപ്പ് പ്രകാരം സഞ്ചലന നിയന്ത്രണ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പൊലീസ്...

Read More >>
#KSudhakaran | 'സാമുദായിക നേതാക്കൾക്ക് അഭിപ്രായം പറയാൻ അവകാശമുണ്ട്; അധികാര വടംവലിയുള്ള പാർട്ടിയല്ല കോൺ​ഗ്രസ്' - കെ സുധാകരൻ

Dec 22, 2024 01:57 PM

#KSudhakaran | 'സാമുദായിക നേതാക്കൾക്ക് അഭിപ്രായം പറയാൻ അവകാശമുണ്ട്; അധികാര വടംവലിയുള്ള പാർട്ടിയല്ല കോൺ​ഗ്രസ്' - കെ സുധാകരൻ

ചെന്നിത്തല ഇന്നലെ വന്ന നേതാവല്ല. പാർട്ടിക്കുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തിൽ ചർച്ച തുടങ്ങിയിട്ടില്ലെന്നും സുധാകരൻ...

Read More >>
#arrest |  'ശ്രീകൃഷ്ണജയന്തി ആഘോഷിച്ചാമാതി' , സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ചു; വിഎച്ച്പി പ്രവർത്തകർ അറസ്റ്റിൽ

Dec 22, 2024 01:20 PM

#arrest | 'ശ്രീകൃഷ്ണജയന്തി ആഘോഷിച്ചാമാതി' , സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ചു; വിഎച്ച്പി പ്രവർത്തകർ അറസ്റ്റിൽ

ക്രിസ്തുമസ് ആഘോഷത്തിന് വേഷം അണിഞ്ഞ് കരോൾ നടത്തുമ്പോഴാണ് പ്രവർത്തകർ...

Read More >>
#kbganeshkumar | ‘പണം വാങ്ങി കള്ളടാക്സി ഓടിച്ചാൽ പിടിച്ചിരിക്കും’; ആ വക പരിപാടികൾ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി

Dec 22, 2024 01:19 PM

#kbganeshkumar | ‘പണം വാങ്ങി കള്ളടാക്സി ഓടിച്ചാൽ പിടിച്ചിരിക്കും’; ആ വക പരിപാടികൾ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി

ചുറ്റുപാടും താമസിക്കുന്നവരോട് പൊലീസും എം.വി.ഡിയും ചോദിക്കും. ആർ.സി ഉടമയുടെ ഭാര്യക്കോ മക്കൾക്കോ സഹോദരങ്ങൾക്കോ കൂട്ടുകാർക്കോ വാഹനം ഓടിക്കാം. അതു...

Read More >>
Top Stories