#MensU23StateTrophy | മെൻസ് അണ്ടർ 23 സ്റ്റേറ്റ് ട്രോഫി; കേരളത്തെ തോൽപ്പിച്ച് ഹരിയാന

#MensU23StateTrophy | മെൻസ് അണ്ടർ 23 സ്റ്റേറ്റ് ട്രോഫി; കേരളത്തെ തോൽപ്പിച്ച് ഹരിയാന
Dec 22, 2024 08:24 AM | By Jain Rosviya

റാഞ്ചി : (truevisionnews.com) മെൻസ് അണ്ടർ 23 സ്റ്റേറ്റ് ട്രോഫിയിൽ കേരളത്തെ തോല്പിച്ച് ഹരിയാന. പത്ത് വിക്കറ്റിനായിരുന്നു ഹരിയാനയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം ഇരുപത്തി ഏഴാം ഓവറിൽ വെറും 80 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാന 7.2 ഓവറിൽ ലക്ഷ്യത്തിലെത്തി. ബാറ്റിങ് നിര അമ്പെ പരായജപ്പെട്ടതാണ് മത്സരത്തിൽ കേരളത്തിന് തിരിച്ചടിയായത്. സ്കോർ ആറിലെത്തിയപ്പോൾ തന്നെ കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടമായി.

മൂന്ന് റൺസെടുത്ത അഭിഷേക് നായരാണ് ആദ്യം പുറത്തായത്, തുടർന്നെത്തിയ വരുൺ നായനാർ രണ്ടാം പന്തിൽ തന്നെ പുറത്തായപ്പോൾ കാമിൽ അബൂബക്കർ ഒരു റൺസെടുത്ത് പുറത്തായി.

ഒമർ അബൂബക്കറും ക്യാപ്റ്റൻ രോഹൻ നായരും ചേർന്നുള്ള 46 റൺസിൻ്റെ കൂട്ടുകെട്ട് കേരളത്തിന് പ്രതീക്ഷ നല്കി. എന്നാൽ ഇരുവരും പുറത്തായതോടെ കേരളത്തിൻ്റെ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു.

വെറും മൂന്ന് റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ആറ് വിക്കറ്റുകളാണ് വീണത്. മധ്യനിരയെയും വാലറ്റത്തെയും പുറത്താക്കി ഭുവൻ റോഹില്ലയാണ് കേരള ബാറ്റിങ് നിരയെ തകർത്തെറിഞ്ഞത്.

8.2 ഓവറിൽ വെറും 22 റൺസ് വഴങ്ങിയാണ് ഭുവൻ ആറ് വിക്കറ്റ് വീഴ്ത്തിയത്. അനൂജ് തക്രൽ മൂന്ന് വിക്കറ്റും വീഴ്ത്തി. 31 റൺസെടുത്ത ഒമർ അബൂബക്കറും 19 റൺസെടുത്ത രോഹൻ നായരും 14 റൺസെടുത്ത ജെറിൻ പി സും മാത്രമാണ് കേരള ബാറ്റിങ് നിരയിൽ രണ്ടക്കം കടന്നത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാനയ്ക്ക് ഓപ്പണർ അർഷ് രംഗയുടെ പ്രകടനമാണ് അനായാസ വിജയം ഒരുക്കിയത്. 25 പന്തിൽ 54 റൺസ് നേടിയ അർഷും 22 റൺസെടുത്ത യഷ് വർധൻ ദലാലും ചേർന്ന് എട്ടാം ഓവറിൽ ഹരിയാനയെ ലക്ഷ്യത്തിലെത്തിച്ചു

#Mens #U23 #State #Trophy #Haryana #defeated #Kerala

Next TV

Related Stories
#IndiaWestIndiesmatch | ഇ​ന്ത്യ-​വി​ൻ​ഡീ​സ് ഒ​ന്നാം വ​നി​ത ഏ​ക​ദി​നം നാളെ

Dec 21, 2024 11:00 PM

#IndiaWestIndiesmatch | ഇ​ന്ത്യ-​വി​ൻ​ഡീ​സ് ഒ​ന്നാം വ​നി​ത ഏ​ക​ദി​നം നാളെ

വെ​സ്റ്റി​ൻ​ഡീ​സ് വ​നി​ത​ക​ൾ​ക്കെ​തി​രെ ട്വ​ന്റി 20 പ​ര​മ്പ​ര നേ​ടി​യ​തി​ന് ശേഷമുള്ള...

Read More >>
#Vaibhav Suryavanshi | വീണ്ടും ചരിത്ര നേട്ടം സ്വന്തമാക്കി വൈഭവ് സൂര്യവംശി; ലിസ്റ്റ് എ ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

Dec 21, 2024 07:51 PM

#Vaibhav Suryavanshi | വീണ്ടും ചരിത്ര നേട്ടം സ്വന്തമാക്കി വൈഭവ് സൂര്യവംശി; ലിസ്റ്റ് എ ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

ബിഹാറിനുവേണ്ടി വിജയ് ഹസാരെ ട്രോഫിയിൽ മധ്യപ്രദേശിനെതിരെ കളിക്കാനിറങ്ങിയതോടെയാണ് കൗമാര താരത്തെ തേടി മറ്റൊരു...

Read More >>
#RobinUthappa | മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറൻ്റ്

Dec 21, 2024 11:56 AM

#RobinUthappa | മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറൻ്റ്

എന്നാൽ താരം താമസം മാറിയതിനാൽ വാറണ്ട് പിഎഫ് ഓഫീസിലേക്ക്...

Read More >>
#Vijaymarchanttrophy | വിജയ്  മർച്ചൻ്റ് ട്രോഫി: മേഘാലയക്കെതിരെ കേരളത്തിന് ഉജ്ജ്വല വിജയം

Dec 19, 2024 09:47 AM

#Vijaymarchanttrophy | വിജയ് മർച്ചൻ്റ് ട്രോഫി: മേഘാലയക്കെതിരെ കേരളത്തിന് ഉജ്ജ്വല വിജയം

ഒരു ദിവസത്തെ കളി ബാക്കിയിരിക്കെയാണ് കേരളത്തിൻ്റെ...

Read More >>
#RAshwin |  ക്രിക്കറ്റ് താരം ആർ അശ്വിൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

Dec 18, 2024 11:40 AM

#RAshwin | ക്രിക്കറ്റ് താരം ആർ അശ്വിൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ഓസ്‌ട്രേലിയൻ പര്യടത്തിനിടെയാണ് താരത്തിന്റെ അപ്രതീക്ഷിത...

Read More >>
#Fifa | ഫിഫ ദ് ബെസ്റ്റ്: വിനീഷ്യസ് പുരുഷ താരം, മികച്ച വനിതാ താരം ഐതാനാ ബോൺമാറ്റി

Dec 18, 2024 06:09 AM

#Fifa | ഫിഫ ദ് ബെസ്റ്റ്: വിനീഷ്യസ് പുരുഷ താരം, മികച്ച വനിതാ താരം ഐതാനാ ബോൺമാറ്റി

റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടിയാണ് മികച്ച...

Read More >>
Top Stories