#theft | മദ്യം വാങ്ങാനെന്ന വ്യാജേന എത്തി; അരയിൽ ഒളിപ്പിച്ച വിദേശമദ്യക്കുപ്പികളുമായി മുങ്ങിയ യുവാക്കൾ പിടിയിൽ

#theft | മദ്യം വാങ്ങാനെന്ന വ്യാജേന എത്തി; അരയിൽ ഒളിപ്പിച്ച വിദേശമദ്യക്കുപ്പികളുമായി മുങ്ങിയ യുവാക്കൾ പിടിയിൽ
Dec 21, 2024 06:46 AM | By Jain Rosviya

ആലപ്പുഴ: (truevisionnews.com) അമ്പലപ്പുഴയിലെ ബെവറേജസ് ഔട്ട്‍ലെറ്റിൽ നിന്ന് വിദേശമദ്യം മോഷ്ടിച്ച പ്രതികൾ അറസ്റ്റിൽ. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

മദ്യം വാങ്ങാനെന്ന വ്യാജേന എത്തിയവ‍ർ അരയിൽ ഒളിപ്പിച്ച മദ്യക്കുപ്പികളുമായി കടന്നുകളയുകയായിരുന്നു.

കഴിഞ്ഞ 12 ആം തിയ്യതിയാണ് കേസിനാസ്പതമായ സംഭവം. മദ്യം വാങ്ങാൻ എന്ന വ്യാജേന അമ്പലപ്പുഴ ബിവറേജ്സ് കോർപ്പറേഷൻ ഔട്ട്ലെറ്റിൽ എത്തിയ പ്രതികൾ റാക്കിൽ സൂക്ഷിച്ചിരുന്ന മദ്യകുപ്പികൾ മോഷ്ടിച്ച് അരയിൽ ഒളിപ്പിച്ചു. ശേഷം കടന്നു കളഞ്ഞു.

രാത്രിയിൽ കണക്ക് ക്ലോസ് ചെയ്യുമ്പോഴാണ് മദ്യക്കുപ്പികൾ നഷ്ടമായത് ഉദ്യഗസ്ഥരുടെ ശ്രദ്ധയിൽ പ്പെട്ടത്. ഇതോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. മാനേജരുടെ പരാതിയിൽ കേസെടുത്ത പോലിസ് അന്വേഷണം ആരംഭിച്ചു.

7500ഓളം രൂപ വില വരുന്ന ഒൻപത് കുപ്പി വിദേശ മദ്യമാണ് പ്രതികൾ മോഷ്ടിച്ചത്. പ്രതികളുടെ സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്. പ്രതികളെ തിരിച്ചറിഞ്ഞ പോലിസ് ജില്ലയ്ക്ക് പുറത്തും അന്വേഷണം വ്യാപിപ്പിച്ചു. തുടർന്നാണ് പ്രതികൾ എറണാകുളത്ത് ഒളിവിൽ കഴിയുന്ന വിവരം ലഭിച്ചത്.

തകഴി സ്വദേശി ഹരികൃഷ്ണൻ, അമ്പലപ്പുഴ സ്വദേശി പത്മകുമാർ എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

#arrived #pretense #buying #liquor #Youths #drowned #bottles #foreign #liquor #hidden #their #waists #arrested

Next TV

Related Stories
#PoliceCase | ഇൻസ്റ്റഗ്രാം വഴി പരിചയം; 15കാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Dec 23, 2024 05:54 PM

#PoliceCase | ഇൻസ്റ്റഗ്രാം വഴി പരിചയം; 15കാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ബന്ധുക്കൾ വിശദമായി കാര്യങ്ങൾ ചോദിച്ചപ്പോഴാണ് പീഡന വിവരം അറിഞ്ഞത്. തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ചെങ്ങന്നൂർ പോലീസിൽ പരാതി...

Read More >>
#KMuraleedharan | ‘നെടുമ്പാശ്ശേരി വിമാനത്താവളം എന്ന് പറയുമ്പോൾ തന്നെ ജനങ്ങൾ കെ.കരുണാകരനെ ഓർമ്മിക്കും’ - കെ.മുരളിധരൻ

Dec 23, 2024 05:30 PM

#KMuraleedharan | ‘നെടുമ്പാശ്ശേരി വിമാനത്താവളം എന്ന് പറയുമ്പോൾ തന്നെ ജനങ്ങൾ കെ.കരുണാകരനെ ഓർമ്മിക്കും’ - കെ.മുരളിധരൻ

കോൺഗ്രസിൽ തലമുറമാറ്റമല്ല വേണ്ടത് മറിച്ച് കഷ്ടപ്പെട്ട് പാർട്ടിക്കു വേണ്ടി അദ്ധ്വാനിക്കുകയും മർദ്ദനവും കേസ്സും നേരിട്ടവർക്ക് അംഗീകരം നൽകുകയാണ്...

Read More >>
#theft | കണ്ണൂരിൽ  പിൻവശത്തെ വാതിൽ കുത്തിതുറന്ന് കവർച്ച; അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളും പണവും മോഷണം പോയതായി പരാതി

Dec 23, 2024 05:01 PM

#theft | കണ്ണൂരിൽ പിൻവശത്തെ വാതിൽ കുത്തിതുറന്ന് കവർച്ച; അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളും പണവും മോഷണം പോയതായി പരാതി

ഇവരുടെ മകനും ഭാര്യയും എറണാകുളത്ത് പോയതായിരുന്നു. ഈ സമയം ഇവർ തനിച്ചായിരുന്നു വീട്ടിലുണ്ടായിരുന്നത്. ...

Read More >>
#AbdulSalammurdercase | അബ്ദുൽ സലാം കൊലക്കേസ്: മുഴുവൻ പ്രതികൾക്കും ജീവപര്യന്തം, എട്ട് വർഷം കഠിനതടവ് അനുഭവിക്കണം

Dec 23, 2024 04:43 PM

#AbdulSalammurdercase | അബ്ദുൽ സലാം കൊലക്കേസ്: മുഴുവൻ പ്രതികൾക്കും ജീവപര്യന്തം, എട്ട് വർഷം കഠിനതടവ് അനുഭവിക്കണം

പൊലീസിന് വിവരം നൽകി സിദ്ദീഖിന്റെ മണൽ ലോറി സലാം പിടിപ്പിച്ചതും വീടുകയറി കുടുംബത്തെ ഭീഷണിപ്പെടുത്തിയതും ആണ് ക്രൂരമായ കൊലപാതകത്തിന്...

Read More >>
#jaundice | കളമശ്ശേരിയിൽ മഞ്ഞപ്പിത്ത വ്യാപനം; 36 പേർക്ക് രോഗം സ്ഥിരീകരിച്ചു, രണ്ടുപേരുടെ നില ​ഗുരുതരം

Dec 23, 2024 04:08 PM

#jaundice | കളമശ്ശേരിയിൽ മഞ്ഞപ്പിത്ത വ്യാപനം; 36 പേർക്ക് രോഗം സ്ഥിരീകരിച്ചു, രണ്ടുപേരുടെ നില ​ഗുരുതരം

ഇവരിൽ രണ്ടുപേരുടെ നില ​ഗുരുതരമാണ്. നേരത്തെ ​ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ വാർഡിലേക്ക്...

Read More >>
Top Stories