#PoliceCase | ഇൻസ്റ്റഗ്രാം വഴി പരിചയം; 15കാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

#PoliceCase | ഇൻസ്റ്റഗ്രാം വഴി പരിചയം; 15കാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
Dec 23, 2024 05:54 PM | By VIPIN P V

തിരുവനന്തപുരം : ( www.truevisionnews.com ) ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട15കാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച യുവാവ് പോക്സോ കേസിൽ അറസ്റ്റിലായി.

കിളിമാനൂർ പുളിമാത്ത് സ്വദേശി കിരൺ (21) ആണ് കഴക്കൂട്ടം പൊലീസിന്റെ പിടിയിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ദളിത് പെൺകുട്ടിയെ കഴക്കൂട്ടത്തെ ലോഡ്ജിലെത്തിച്ചാണ് പീഡിപ്പിച്ചത്.

കഴക്കൂട്ടത്ത് ജോലി വാഗ്ദാനം ചെയ്താണ് പെൺകുട്ടിയെ എത്തിച്ചത്. കുട്ടിയെ കാണാതായതോടെ ബന്ധുകൾ ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു.

കഴക്കൂട്ടത്ത് വച്ച് പെൺകുട്ടിയും സുഹൃത്തുക്കളും സ്കൂട്ടർ മറിഞ്ഞ് അപകടത്തിൽപ്പെട്ടിരുന്നു. മെഡിക്കൽ കോളേജിലെ ചികിത്സയ്ക്ക് ശേഷം ഇയാൾ തന്നെ പെൺകുട്ടിയെ തിരികെ വീട്ടിലെത്തിച്ചു.

ബന്ധുക്കൾ വിശദമായി കാര്യങ്ങൾ ചോദിച്ചപ്പോഴാണ് പീഡന വിവരം അറിഞ്ഞത്. തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ചെങ്ങന്നൂർ പോലീസിൽ പരാതി നൽകി.

ചെങ്ങന്നൂർ പൊലീസെടുത്ത പോക്സോ കേസ് കഴക്കൂട്ടം പൊലീസിന് കൈമാറുകയായിരുന്നു. വൈദ്യപരിശോധനയിൽ പീഡനം നടന്നതായി തിരിച്ചറിഞ്ഞതോടെയാണ് പ്രതിയെ പിടികൂടിയത്.

ഇയാളുടെ ഫോണിൽ നിന്നും നിരവധി പെൺകുട്ടികളുടെ നഗ്ന വീഡിയോകളും പൊലീസ് കണ്ടെത്തി.

പോക്സോ കേസിന് പുറമേ എസ് സി-എസ് ടി വകുപ്പ് പ്രകാരവും കഴക്കൂട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

#Acquaintance #via #Instagram #young #man #who #brought #year #old #girl #lodge #tortured #arrested

Next TV

Related Stories
#LotterySale | 'ഭാഗ്യ'ത്തിനായി നെട്ടോട്ടം; ക്രിസ്തുമസ് - നവവത്സര ബമ്പർ 2024 - 25 ലോട്ടറിക്ക് റെക്കോഡ് വില്പന

Dec 23, 2024 09:26 PM

#LotterySale | 'ഭാഗ്യ'ത്തിനായി നെട്ടോട്ടം; ക്രിസ്തുമസ് - നവവത്സര ബമ്പർ 2024 - 25 ലോട്ടറിക്ക് റെക്കോഡ് വില്പന

അഞ്ചാം സമ്മാനം ഓരോ പരമ്പരകളിലും രണ്ടു വീതം എന്ന രീതിയിൽ 20 പേർക്ക് രണ്ടു ലക്ഷം വീതവും...

Read More >>
#drowned | ആലപ്പുഴിയിൽ സുഹൃത്തുക്കളോടൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു

Dec 23, 2024 09:22 PM

#drowned | ആലപ്പുഴിയിൽ സുഹൃത്തുക്കളോടൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു

ലജ്നത്ത് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു...

Read More >>
#carfire | ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്ന അഞ്ച് പേരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു

Dec 23, 2024 09:13 PM

#carfire | ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്ന അഞ്ച് പേരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു

മുൻവശത്ത് തീ പടരുന്നത് കണ്ടപ്പോൾ തന്നെ ഡ്രൈവർ കാർ റോഡിന് സമീപത്തായി നിർത്തി എല്ലാവരും...

Read More >>
#DMO | കോഴിക്കോട് ഡിഎംഒ ഓഫീസിൽ നാടകീയ രംഗങ്ങൾ; പുതിയ ഡിഎംഒക്ക് കസേര ഒഴിഞ്ഞ് കൊടുക്കാതെ പഴയ ഡിഎംഒ

Dec 23, 2024 08:39 PM

#DMO | കോഴിക്കോട് ഡിഎംഒ ഓഫീസിൽ നാടകീയ രംഗങ്ങൾ; പുതിയ ഡിഎംഒക്ക് കസേര ഒഴിഞ്ഞ് കൊടുക്കാതെ പഴയ ഡിഎംഒ

സ്ഥലം മാറ്റത്തിനെതിരെ നിലവിലെ ഡിഎംഒ രാജേന്ദ്രൻ സ്റ്റേ...

Read More >>
#accident | ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട.പ്രിൻസിപ്പൽ മരിച്ചു

Dec 23, 2024 08:31 PM

#accident | ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട.പ്രിൻസിപ്പൽ മരിച്ചു

അപകടത്തിൽ തലക്ക് ഗുരുതര പരിക്കുകളോടെ കല്ലിശേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ തിങ്കളാഴ്ച വൈകുന്നോരമാണ്...

Read More >>
#PVAnwar | 'കൊക്കിന് ജീവനുണ്ടെങ്കിൽ അജിത് കുമാറിനെ ഡിജിപി കസേരയിൽ ഇരുത്തില്ല' , മുഖ്യമന്ത്രിയെയും കൊണ്ടേ പോകൂ  -പി വി അൻവർ

Dec 23, 2024 07:59 PM

#PVAnwar | 'കൊക്കിന് ജീവനുണ്ടെങ്കിൽ അജിത് കുമാറിനെ ഡിജിപി കസേരയിൽ ഇരുത്തില്ല' , മുഖ്യമന്ത്രിയെയും കൊണ്ടേ പോകൂ -പി വി അൻവർ

എം ആർ അജിത്കുമാറുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ട് മാസങ്ങൾ...

Read More >>
Top Stories