ബെര്‍ലിന്‍: (truevisionnews.com) കിഴക്കൻ ജർമനിയിലെ മാഗ്ഡെബർഗിലെ ക്രിസ്മസ് ചന്തയിലേക്ക് കാർ ഇടിച്ചുകയറി ഒരു കുട്ടിയടക്കം രണ്ടുമരണം.
68-ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതിൽ 15 പേരുടെ പരിക്ക് ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. ആൾക്കൂട്ടത്തിലേക്ക് ഇടിച്ചു കയറിയ കാർ 400 മീറ്ററോളം ഓടിയാണ് നിന്നത്.
ഡ്രൈവറെ പോലീസ് അറസ്റ്റുചെയ്തു. 50-കാരനായ ഡോക്ടറാണ് പിടിയിലായത്.
സംഭവം ഭീകരാക്രമണമാണോയെന്ന് സംശയിക്കുന്നതായി പ്രാദേശിക സർക്കാർ വക്താവ് പറഞ്ഞു. ആക്രമണത്തിന്റെ ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പ്രാദേശിക സമയം വൈകീട്ട് ഏഴുമണിയോടെ കറുത്ത ബി.എം.ഡബ്യൂ. കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
#Car #crashes #Christmas #market #Two #people #died #including #child