കോഴിക്കോട് : (truevisionnews.com) വളയത്ത് യുവാവിന് കുത്തേറ്റു. കല്ലുനിരയിൽ സ്വദേശി വിഷ്ണുവിനാണ് കുത്തേറ്റത് .സംഭവത്തിൽ സുഹൃത്ത് ജിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു .
ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം . സുഹൃത്തുക്കൾ തമ്മിലുള്ള വാക്കേറ്റം ഒടുവിൽ കയ്യാങ്കളിയിലും കത്തികുത്തിലും കലാശിക്കുകയായിരുന്നു .
കഴുത്തിന് ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രയിൽ പ്രവേശിപ്പിച്ചു .
യുവവിന്റെ ശരീരത്തും മുറിപ്പാടുകൾ ഉണ്ടെന്നാണ് പൊലീസ് പറയുന്നത് . വിഷ്ണുവിന്റെ മറ്റു ചില സുഹൃത്തുക്കൾ തന്നെ മർദ്ദിച്ചു എന്ന് പറഞ്ഞുകൊണ്ട് ജിനീഷ് പരാതി നൽകി .
ഇരുവരുടെയും മൊഴി ഇന്ന് തന്നെ രേഖപ്പെടുത്തുമെന്ന് വളയം പൊലീസ് അറിയിച്ചു .
#Youth #stabbed #Kozhikode #ring #neck #seriously #injured #friend #custody