ഇടുക്കി: (truevisionnews.com) കട്ടപ്പനയില്‍ ബാങ്കില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ മരിച്ച സാബുവിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.
ഭാര്യയുടെ ചികിത്സയ്ക്കായാണ് ബാങ്കില്‍ നിന്നും പണം തിരികെ ആവശ്യപ്പെട്ടത്. എന്നാല്‍ ബാങ്ക് ജീവനക്കാര്‍ പണം നല്‍കാന്‍ തയ്യാറായില്ലെന്നും തന്നെ പിടിച്ചുതള്ളുകയും അസഭ്യം പറയുകയും ചെയ്തുവെന്നുമാണ് കുറിപ്പില്‍ പറയുന്നത്.
തന്റെ സമ്പാദ്യം മുഴുവനും ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി ബാങ്ക് ആണെന്നും കത്തില്‍ പറയുന്നു.
സംഭവത്തിന് പിന്നാലെ ബാങ്കിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. ബാങ്ക് മാനേജര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
നടപടിയുണ്ടാകുന്നത് വരെ മൃതദേഹം നീക്കാന്‍ അനുവദിക്കില്ലെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി. നിലവില്‍ സാബുവിന്റെ മൃതദേഹം ബാങ്കിനുള്ളില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബാങ്കിലെത്തിയ ആംബുലന്‍സും പ്രതിഷേധക്കാര്‍ തിരിച്ചയച്ചു.
കട്ടപ്പന മുളപ്പാശ്ശേരിയില്‍ സാബുവാണ് ജീവനൊടുക്കിയത്. കട്ടപ്പന റൂറല്‍ ഡെവലപ്പ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുമ്പിലാണ് സാബു ജീവനൊടുക്കിയത്.
സാബു ഇന്നലെ ബാങ്കിലെത്തി നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ലഭിക്കാതായതോടെ ജീവനൊടുക്കുകയായിരുന്നു. വ്യാപാരിയാണ് മരിച്ച സാബു. കിടപ്പുരോഗികളായ മാതാപിതാക്കള്‍ക്കും ചികിത്സയിലുള്ള ഭാര്യയ്ക്കും ഏക ആശ്രയമായിരുന്നു സാബു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
#suicide #note #Sabu #who #died #incident #young #man #took #his #own #life #bank #found.