#sentenced | ഭാര്യയ്ക്ക് ഉറക്കമരുന്ന് നൽകി അന്യപുരുഷന്മാരെക്കൊണ്ട് ബലാത്സംഗം ചെയ്യിപ്പിച്ചു; ഭർത്താവിന് 20 വർഷം തടവ്‌

#sentenced | ഭാര്യയ്ക്ക് ഉറക്കമരുന്ന് നൽകി അന്യപുരുഷന്മാരെക്കൊണ്ട് ബലാത്സംഗം ചെയ്യിപ്പിച്ചു; ഭർത്താവിന് 20 വർഷം തടവ്‌
Dec 20, 2024 10:59 AM | By VIPIN P V

പാരിസ്‌ : ( www.truevisionnews.com ) ഭാര്യയ്ക്ക് മയക്കുമരുന്ന് നൽകി ബോധം കെടുത്തിയ ശേഷം ബലാത്സംഗം ചെയ്യുകയും അന്യപുരുഷന്മാരെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യിക്കുകയും ചെയ്ത കേസിൽ ഭർത്താവിന് 20 വർഷം തടവ്.

പ്രതികളായ മറ്റ് 51 പേർക്കും ജയിൽ ശിക്ഷ വിധിച്ചു. ഫ്രാൻസിലാണ് ക്രൂരമായ കൂട്ടബലാത്സം​ഗം നടന്നത്.

ജിസേൽ പെലികോട്ടിനെയാണ് മുൻ ഭർത്താവ് ഡൊമിനിക് ഉറക്കമരുന്ന്‌ നൽകി മയക്കിക്കിടത്തി നിരവധി തവണ ബലാത്സംഗം ചെയ്തത്.

എഴുപതിലേറെപ്പേര്‍ ഒന്‍പത് വര്‍ഷത്തിനിടെ ഇരുന്നൂറിലേറെ തവണ ജിസേലിനെ ബലാത്സം​ഗം ചെയ്തത്.

ഭക്ഷണത്തിലും മറ്റ് പാനീയങ്ങളിലുമായി ഉറക്കമരുന്ന് കലർത്തി നൽകിയാണ് ജിസേലിനെ മറ്റ് പുരുഷൻമാരെക്കൊണ്ട് ബലാത്സം​ഗം ചെയ്യിപ്പിച്ചത്.

2011 മുതൽ 2020 വരെയാണ്‌ ജിസേൽ പോലുമറിയാതെ ഡൊമിനിക്ക്‌ ക്രൂരകൃത്യം നടത്തിയത്. ഓൺലൈൻ വഴിയാണ് ഇയാൾ പുരുഷൻമാരെ കണ്ടെത്തിയത്.

ഇരുന്നൂറിലേറെത്തവണ ജിസേൽ പീഡിപ്പിക്കപ്പെട്ടത് ഡൊമിനിക് വീഡിയോ പകർത്തുകയും ചെയ്തു.

ചില സമയങ്ങളിൽ ഡൊമിനിക്കും മറ്റ് പുരുഷൻമാർക്കൊപ്പം ജിസേലിനെ പീഡിപ്പിച്ചു.

സ്ത്രീകളുടെ സ്വകാര്യദൃശ്യങ്ങൾ പകർത്തിയ കേസിൽ സൂപ്പർമാർക്കറ്റിൽനിന്ന്‌ അറസ്‌റ്റിലായ ഡൊമിനിക്കിനെതിരെ പൊലീസ്‌ നടത്തിയ അന്വേഷണമാണ്‌ നടുക്കുന്ന സംഭവങ്ങൾ പുറത്തുവന്നത്.

ജിസേലും ഈ അവസരത്തിലാണ് വിവരങ്ങളറിയുന്നത്. സംഭവം അറിഞ്ഞതോടെ വിവാഹമോചനം നേടിയ ജിസേൽ ഡൊമിനിക്കിനെതിരെ നിയമപരമായി നീങ്ങുകയായിരുന്നു.

തുറന്ന കോടതിയിൽ വിചാരണ വേണമെന്നും ആവശ്യപ്പെട്ടു. ജിസേലിന്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ച്‌ മനുഷ്യാവകാശ പ്രവർത്തകർ കോടതിക്ക്‌ മുന്നിൽ തടിച്ചുകൂടിയിരുന്നു.

രാജ്യത്തെ നിയമം അനുശാസിക്കുന്ന പരമാവധിശിക്ഷയായ 20 വർഷം തടവാണ് ഡൊമിനിക്കിന്‌ വിധിച്ചത്. മറ്റ്‌ പ്രതികൾക്ക്‌ മൂന്നുമുതൽ 15 വർഷംവരെയാണ്‌ ജയിൽശിക്ഷ.

#wife #sleepingpills #raped #men #Husband #sentenced #years #prison

Next TV

Related Stories
#AyatollahKhamenei | 'അടുക്കളക്കാരിയല്ല, സ്ത്രീയോട് പെരുമാറേണ്ടത് പൂവിനെ പരിചരിക്കുന്നതു പോലെ,; കുറിപ്പുമായി ആയത്തുള്ള ഖമേനി

Dec 19, 2024 05:09 PM

#AyatollahKhamenei | 'അടുക്കളക്കാരിയല്ല, സ്ത്രീയോട് പെരുമാറേണ്ടത് പൂവിനെ പരിചരിക്കുന്നതു പോലെ,; കുറിപ്പുമായി ആയത്തുള്ള ഖമേനി

ലോലമായ ഒരു പൂവാണ് സ്ത്രീയെന്നും വെറുമൊരു അടുക്കളക്കാരിയല്ലെന്നുമാണ് ഖമേനിയുടെ പ്രസ്താവന....

Read More >>
#bat | കഞ്ചാവിന് വളമായി വവ്വാലുകളുടെ കാഷ്ഠം ഉപയോ​ഗിച്ചു;  രണ്ട് പേർ അണുബാധയേറ്റ് മരിച്ചു

Dec 19, 2024 07:11 AM

#bat | കഞ്ചാവിന് വളമായി വവ്വാലുകളുടെ കാഷ്ഠം ഉപയോ​ഗിച്ചു; രണ്ട് പേർ അണുബാധയേറ്റ് മരിച്ചു

മരിച്ചവരില്‍ 59 കാരനായ ആള്‍ ഓണ്‍ലൈനിലൂടെ വവ്വാലുകളെ വാങ്ങി വളര്‍ത്തിയ ശേഷമാണ് അവയുടെ കാഷ്ഠം...

Read More >>
 #virus | പനിയും ശരീരം വിറച്ച് തുള്ളുന്ന അവസ്ഥയും, അജ്ഞാത വൈറസ് പടരുന്നു

Dec 18, 2024 08:27 PM

#virus | പനിയും ശരീരം വിറച്ച് തുള്ളുന്ന അവസ്ഥയും, അജ്ഞാത വൈറസ് പടരുന്നു

ശരീരം വിറച്ച് നൃത്തം ചെയ്യുന്നതുപോലെ അനുഭവപ്പെടുക എന്നതാണ് ഡിം​ഗ ഡിം​ഗ എന്ന പദം കൊണ്ടർഥമാക്കുന്നത്....

Read More >>
#cancervaccine | ക്യാൻസറിനെതിരായ വാക്സിൻ എത്തി; അടുത്ത വർഷം പുറത്തിറക്കും, സൗജന്യ വിതരണമെന്ന് റഷ്യൻ സർക്കാർ

Dec 18, 2024 01:51 PM

#cancervaccine | ക്യാൻസറിനെതിരായ വാക്സിൻ എത്തി; അടുത്ത വർഷം പുറത്തിറക്കും, സൗജന്യ വിതരണമെന്ന് റഷ്യൻ സർക്കാർ

ക്യാൻസറിനെതിരായ എംആർഎൻഎ വാക്സിൻ വികസിപ്പിച്ചെടുത്ത വിവരം റേഡിയോ റഷ്യയിൽ സംസാരിക്കവെയാണ് രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥൻ പ്രഖ്യാപിച്ചതെന്ന് വാർത്താ...

Read More >>
#gaza | ‘മൃതദേഹങ്ങൾ ആവിയായിപ്പോയി,  ആശുപത്രി അറവുശാല പോലെ രക്തക്കളം' - ഗസ്സയിലെ ഭയാനക രംഗം വിവരിച്ച് യു.എൻ ഉന്നതോദ്യോഗസ്ഥൻ

Dec 18, 2024 01:03 PM

#gaza | ‘മൃതദേഹങ്ങൾ ആവിയായിപ്പോയി, ആശുപത്രി അറവുശാല പോലെ രക്തക്കളം' - ഗസ്സയിലെ ഭയാനക രംഗം വിവരിച്ച് യു.എൻ ഉന്നതോദ്യോഗസ്ഥൻ

ഇസ്രായേലി പത്രമായ ഹാരറ്റ്സാണ് ജോർജിയസ് പെട്രോപൗലോസിന്റെ അനുഭവക്കുറിപ്പ് പ്രസിദ്ധീകരിച്ചത്....

Read More >>
Top Stories

GCC News