#BuddyWalk | സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് വിളംബരം ചെയ്ത് ഭിന്നശേഷിക്കാരുടെ 'ബഡ്ഡി വാക്ക്'

#BuddyWalk | സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് വിളംബരം ചെയ്ത് ഭിന്നശേഷിക്കാരുടെ 'ബഡ്ഡി വാക്ക്'
Dec 19, 2024 10:45 PM | By Jain Rosviya

കോഴിക്കോട്: ഡിസംബര്‍ 27 മുതല്‍ 29 വരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഒളിമ്പ്യന്‍ റഹ്‌മാന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന ഭിന്നശേഷിക്കാരുടെ സ്‌പെഷ്യല്‍ ഒളിമ്പിക്‌സിന് മുന്നോടിയായി നടന്ന 'ബഡ്ഡി വാക്ക്' വിളംബര ജാഥ വേറിട്ട കാഴ്ചയായി.

കോഴിക്കോട്ടെ വിവിധ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും മറ്റ് സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും കൈകോര്‍ത്ത് പിടിച്ച് നടന്നുനീങ്ങിയപ്പോള്‍ 'നിങ്ങള്‍ തനിച്ചല്ല, ഞങ്ങള്‍ കൂടെയുണ്ട്' എന്ന പ്രഖ്യാപനമായി അത് മാറി.

സിഎസ്‌ഐ പള്ളി മുതല്‍ മാനാഞ്ചിറ മൈതാനം വരെയായിരുന്നു ബഡ്ഡി വാക്ക് നടന്നത്.

കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ് ബഡ്ഡി വാക്കിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിച്ചു.

സ്‌പെഷ്യല്‍ ഒളിമ്പിക്‌സിനു മാത്രമല്ല എപ്പോഴും ഭിന്നശേഷിക്കാരെ ചേര്‍ത്തുപ്പിടിച്ച് അവര്‍ക്കൊപ്പം നമ്മള്‍ ഉണ്ടാവണമെന്ന് മേയര്‍ പറഞ്ഞു.

ചടങ്ങില്‍ 2024ലെ ഭിന്നശേഷി പുരസ്‌ക്കാര ജേതാവ് അനു. ബി, തിരുവനന്തപുരം, ഭിന്നശേഷി വിഭാഗത്തിലെ ദേശീയ പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ അനുഷ്. കെ. കെ എന്നിവര്‍ സ്‌പെഷ്യല്‍ ഒളിമ്പിക്‌സിന്റെ ഔദ്യോഗിക ജേഴ്‌സി പ്രകാശനം ചെയ്തു.

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ പി. ദിവാകരന്‍, പി. കെ. നാസര്‍, മുന്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ടി. പി. ദാസന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ഒ. രാജഗോപാല്‍, കൗണ്‍സിലര്‍ ടി. രനീഷ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി പ്രപു പ്രേമനാഥ്, മാധ്യമപ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍, റൊട്രാക്ട് ക്ലബ്ബ് കാലിക്കറ്റ് ഈസ്റ്റ് പ്രസിഡണ്ട് ഷെറീന്‍ താരിക്ക്, ഡയറക്ടര്‍ ജാസിം അറക്കല്‍, ആംസ്റ്റര്‍ഡാം സര്‍വകലാശാല പ്രൊഫസര്‍ ഡോ. പാട്രിക്ക് മക്കര്‍ണി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

ശിഹാബ് പൂക്കോട്ടൂര്‍, അസീം വെളിമണ്ണ എന്നിവര്‍ വിശിഷ്ടാതിഥികളായി. സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് സംസ്ഥാന പ്രസിഡണ്ട് ഡോ. ജയരാജ്. എം. കെ സ്വാഗതവും, റവ. ഫാ. റോയ് കണ്ണഞ്ചിറ നന്ദിയും രേഖപ്പെടുത്തി. മാനാഞ്ചിറ മൈതാനത്ത് ബഡ്ഡി വാക്ക് സമാപിച്ച ശേഷം റൊട്രാക്ട് ക്ലബ്ബ് അംഗങ്ങളും കുട്ടികളും ചേര്‍ന്ന് കലാപരിപാടികള്‍ അവതരിപ്പിച്ചു.

#Buddy #Walk #differently #abled #announcing #Special #Olympics

Next TV

Related Stories
#accident | ഉറങ്ങിക്കിടക്കവെ ബസ് കയറിയിറങ്ങി;  ശബരിമല തീർ‌ഥാടകന് ദാരുണാന്ത്യം

Dec 19, 2024 10:42 PM

#accident | ഉറങ്ങിക്കിടക്കവെ ബസ് കയറിയിറങ്ങി; ശബരിമല തീർ‌ഥാടകന് ദാരുണാന്ത്യം

ഉറങ്ങിക്കിടന്ന തീർഥാടകന്റെ ശരീരത്തിലൂടെ ബസ്...

Read More >>
 #accident | കാനനിർമാണത്തിനായി എടുത്ത കുഴിയിൽ ബുള്ളറ്റ് വീണു; യാത്രികന് പരിക്ക്

Dec 19, 2024 10:13 PM

#accident | കാനനിർമാണത്തിനായി എടുത്ത കുഴിയിൽ ബുള്ളറ്റ് വീണു; യാത്രികന് പരിക്ക്

അപകടത്തില്‍ പരിക്കേറ്റ യുവാവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

Read More >>
#Cobra | സന്നിധാനത്തെ പൈപ്പിനുള്ളിൽ ആറടി നീളമുള്ള മൂർഖൻ പാമ്പ്; പിടികൂടി വനപാലക സംഘം

Dec 19, 2024 09:57 PM

#Cobra | സന്നിധാനത്തെ പൈപ്പിനുള്ളിൽ ആറടി നീളമുള്ള മൂർഖൻ പാമ്പ്; പിടികൂടി വനപാലക സംഘം

ഇതോടെ പാമ്പ് സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്നിരുന്ന പിവിസി പൈപ്പിനുള്ളിൽ...

Read More >>
 #Shanmurdercas | എസ്​.ഡി.പി.ഐ നേതാവ് ഷാൻ വധക്കേസ്; ഹൈകോടതി ജാമ്യം റദ്ദാക്കിയ​ പ്രതികൾ ഒളിവിൽ

Dec 19, 2024 09:08 PM

#Shanmurdercas | എസ്​.ഡി.പി.ഐ നേതാവ് ഷാൻ വധക്കേസ്; ഹൈകോടതി ജാമ്യം റദ്ദാക്കിയ​ പ്രതികൾ ഒളിവിൽ

പ്രതികളുടെയും വാദിയുടെയും അഭിഭാഷകരുടെ വാദമുഖങ്ങൾ കേട്ടശേഷം തുടർനടപടിക്കായി ​കേസ്​ ജനുവരി ഏഴിലേക്ക്​...

Read More >>
#founddead | കണ്ണൂർ കാപ്പിമല വെളളച്ചാട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് തളിപ്പറമ്പ് സ്വദേശിയെ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

Dec 19, 2024 08:57 PM

#founddead | കണ്ണൂർ കാപ്പിമല വെളളച്ചാട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് തളിപ്പറമ്പ് സ്വദേശിയെ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ ഉച്ചക്ക് രണ്ട് മണിയോടെ വിനോദ സഞ്ചാരികളാണ് മൃതദേഹം...

Read More >>
#Hemacommitteereport | ഹേമ കമ്മറ്റി റിപ്പോർട്ട്; മൊഴികളുടെ അടിസ്ഥാനത്തില്‍ 50 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Dec 19, 2024 08:56 PM

#Hemacommitteereport | ഹേമ കമ്മറ്റി റിപ്പോർട്ട്; മൊഴികളുടെ അടിസ്ഥാനത്തില്‍ 50 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കവേയാണ് സര്‍ക്കാര്‍ കേസിന്‍റെ വിശദാംശങ്ങള്‍ കോടതിയെ...

Read More >>
Top Stories

Entertainment News