മുംബൈ:(truevisionnews.com) മുംബൈയിൽ ഉണ്ടായ ബോട്ട് അപകടത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി.
43 വയസ്സ് പ്രായമുള്ള പുരുഷന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ബോട്ടിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി.
കാണാതായവരെ കണ്ടെത്തുന്നതിനായി നാവികസേനയുടെ ഹെലികോപ്റ്ററും നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്‍റെയും ബോട്ടുകളും വിന്യസിച്ചിട്ടുണ്ട്.
10 യാത്രക്കാരുടെയും മൂന്ന് നാവിക ഉദ്യോഗസ്ഥരുടെയും മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച അഞ്ചു പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. 80 പേർക്ക് യാത്ര ചെയ്യാവുന്ന ബോട്ടിൽ അഞ്ചു ജീവനക്കാർ ഉൾപ്പെടെ 110ലേറെ പേരാണ് യാത്ര ചെയ്തത്. 97 പേരെ രക്ഷപ്പെടുത്തി.
#Mumbai #boat #accident #Body #missing #man #found #death #toll #rises #14