#Shanmurdercas | എസ്​.ഡി.പി.ഐ നേതാവ് ഷാൻ വധക്കേസ്; ഹൈകോടതി ജാമ്യം റദ്ദാക്കിയ​ പ്രതികൾ ഒളിവിൽ

 #Shanmurdercas | എസ്​.ഡി.പി.ഐ നേതാവ് ഷാൻ വധക്കേസ്; ഹൈകോടതി ജാമ്യം റദ്ദാക്കിയ​ പ്രതികൾ ഒളിവിൽ
Dec 19, 2024 09:08 PM | By Jain Rosviya

ആലപ്പുഴ: (truevisionnews.com) എസ്​.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന അ​ഡ്വ. കെ.എസ്​. ഷാനിനെ വധിച്ച കേസിൽ ഹൈകോടതി ജാമ്യം റദ്ദാക്കിയ പ്രതികൾ ഒളിവിൽ.

ഇവർ വ്യാഴാഴ്ച കോടതിയിൽ കീഴടങ്ങാൻ വാറന്‍റ്​ പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തിൽ പ്രതികളുടെ ജാമ്യക്കാർക്ക്​ നോട്ടീസ്​ അയക്കാൻ ആലപ്പുഴ അഡീഷനൽ സെഷൻസ്​ കോടതി-മൂന്ന് ജഡ്ജി എസ്​. അജി​കുമാർ ഉത്തരവിട്ടു. ​

പ്രതികളുടെയും വാദിയുടെയും അഭിഭാഷകരുടെ വാദമുഖങ്ങൾ കേട്ടശേഷം തുടർനടപടിക്കായി ​കേസ്​ ജനുവരി ഏഴിലേക്ക്​ മാറ്റി.

കുറ്റകൃത്യത്തിൽ നേരിട്ട്​ പങ്കാളികളായ, കേസിലെ രണ്ടുമുതൽ ആറുവരെയുള്ള പ്രതികളായ ആലപ്പുഴ കോമളപുരം അവലൂകുന്ന്​ തൈവെളിവീട്​​ വിഷ്ണു, പൊന്നാട്​ കുന്നുമ്മന്മേലിൽ സനന്ദ്​​, മാരാരിക്കുളം സൗത്ത്​ കടുവെട്ടിയിൽ വീട്ടിൽ അഭിനന്ദു, മണ്ണഞ്ചേരി കോമളപുരം ഒറ്റക്കണ്ടത്തിൽ അതുൽ, സൗത്ത്​ ആര്യാട്​ കിഴക്കേവെളിയത്ത്​ ധനീഷ്​ എന്നിവരുടെ ജാമ്യമാണ്​ ഹൈകോടതി റദ്ദാക്കിയത്​.

ഇവർ കോടതിയിൽ ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിൽ കോടതി വീണ്ടും വാറന്‍റ്​​ പുറപ്പെടുവിച്ചു. കേസിൽ 11 പേരാണ്​ പ്രതികളായിട്ടുള്ളത്​.

ഇതിൽ ​മണ്ണഞ്ചേരി സ്വദേശികളായ ശ്രീരാജ്, പ്രസാദ്​, കൊക്കോതമംഗലം സ്വദേശി മുരുകേശൻ, പൊന്നാട്​ സ്വദേശി പ്രണവ്​ എന്നിവർ കോടതിയിൽ ഹാജരായി.

അസുഖബാധിതനായതിനാൽ പ്രതികളായ കൊല്ലം ക്ലാപ്പന സ്വദേശി ശ്രീനാഥ്, കാട്ടൂര്‍ സ്വദേശി രതീഷ് എന്നിവർ എത്തിയിരുന്നില്ല. സ്​പെഷൽ പ്രോസിക്യൂട്ടർ പി.പി. ഹാരിസ്​ ഹാജരായി.

#SDPI #leader #Shan #murder #case #Accused #bail #canceled #High #Court #absconding

Next TV

Related Stories
#BuddyWalk | സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് വിളംബരം ചെയ്ത് ഭിന്നശേഷിക്കാരുടെ 'ബഡ്ഡി വാക്ക്'

Dec 19, 2024 10:45 PM

#BuddyWalk | സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് വിളംബരം ചെയ്ത് ഭിന്നശേഷിക്കാരുടെ 'ബഡ്ഡി വാക്ക്'

സിഎസ്‌ഐ പള്ളി മുതല്‍ മാനാഞ്ചിറ മൈതാനം വരെയായിരുന്നു ബഡ്ഡി വാക്ക്...

Read More >>
#accident | ഉറങ്ങിക്കിടക്കവെ ബസ് കയറിയിറങ്ങി;  ശബരിമല തീർ‌ഥാടകന് ദാരുണാന്ത്യം

Dec 19, 2024 10:42 PM

#accident | ഉറങ്ങിക്കിടക്കവെ ബസ് കയറിയിറങ്ങി; ശബരിമല തീർ‌ഥാടകന് ദാരുണാന്ത്യം

ഉറങ്ങിക്കിടന്ന തീർഥാടകന്റെ ശരീരത്തിലൂടെ ബസ്...

Read More >>
 #accident | കാനനിർമാണത്തിനായി എടുത്ത കുഴിയിൽ ബുള്ളറ്റ് വീണു; യാത്രികന് പരിക്ക്

Dec 19, 2024 10:13 PM

#accident | കാനനിർമാണത്തിനായി എടുത്ത കുഴിയിൽ ബുള്ളറ്റ് വീണു; യാത്രികന് പരിക്ക്

അപകടത്തില്‍ പരിക്കേറ്റ യുവാവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

Read More >>
#Cobra | സന്നിധാനത്തെ പൈപ്പിനുള്ളിൽ ആറടി നീളമുള്ള മൂർഖൻ പാമ്പ്; പിടികൂടി വനപാലക സംഘം

Dec 19, 2024 09:57 PM

#Cobra | സന്നിധാനത്തെ പൈപ്പിനുള്ളിൽ ആറടി നീളമുള്ള മൂർഖൻ പാമ്പ്; പിടികൂടി വനപാലക സംഘം

ഇതോടെ പാമ്പ് സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്നിരുന്ന പിവിസി പൈപ്പിനുള്ളിൽ...

Read More >>
#founddead | കണ്ണൂർ കാപ്പിമല വെളളച്ചാട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് തളിപ്പറമ്പ് സ്വദേശിയെ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

Dec 19, 2024 08:57 PM

#founddead | കണ്ണൂർ കാപ്പിമല വെളളച്ചാട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് തളിപ്പറമ്പ് സ്വദേശിയെ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ ഉച്ചക്ക് രണ്ട് മണിയോടെ വിനോദ സഞ്ചാരികളാണ് മൃതദേഹം...

Read More >>
#Hemacommitteereport | ഹേമ കമ്മറ്റി റിപ്പോർട്ട്; മൊഴികളുടെ അടിസ്ഥാനത്തില്‍ 50 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Dec 19, 2024 08:56 PM

#Hemacommitteereport | ഹേമ കമ്മറ്റി റിപ്പോർട്ട്; മൊഴികളുടെ അടിസ്ഥാനത്തില്‍ 50 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കവേയാണ് സര്‍ക്കാര്‍ കേസിന്‍റെ വിശദാംശങ്ങള്‍ കോടതിയെ...

Read More >>
Top Stories

Entertainment News