ശബരിമല: (truevisionnews.com) നിലയ്ക്കലിലെ പാർക്കിങ് ഗ്രൗണ്ടിൽ കിടന്നുറങ്ങിയ തീർഥാടകന്റെ ദേഹത്തൂടെ ബസ് കയറിയിറങ്ങി ദാരുണാന്ത്യം.
തമിഴ്നാട് തിരുവെള്ളൂർ സ്വദേശി ഗോപിനാഥ് (25)ണ് മരിച്ചത്. ഉറങ്ങിക്കിടന്ന തീർഥാടകന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.
നിലയ്ക്കലിലെ പത്താം നമ്പർ പാർക്കിങ് ഏരിയയിൽ വ്യാഴാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. തമിഴ്നാട്ടിൽ നിന്നും തീർഥാടകരുമായി എത്തിയ ബസാണ് അപകടത്തിന് ഇടയാക്കിയത്.
ദർശന ശേഷം മടങ്ങിയെത്തിയ ഗോപിനാഥ് പാർക്കിങ് ഏരിയയിൽ നിലത്തു കിടന്ന് ഉറങ്ങുകയായിരുന്നു. പിന്നിലേക്ക് എടുത്ത ബസ് ഗോപിനാഥിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ട ഗോപിനാഥിന്റെ മൃതശരീരം നിലയ്ക്കൽ ഗവ. ആശുപത്രിയിലേക്കു മാറ്റി.
#tragic #end #bus #came #down #through #pilgrim's #body.