പേരാമ്പ്ര : (truevisionnews.com) പേരാമ്പ്രയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം . പേരാമ്പ്ര ഹൈസ്കൂളിന് സമീപം ചേര്മല റോഡിലാണ് ഓട്ടോറിക്ഷ താഴ്ച്ചയിലേക്ക് മറിഞ്ഞത് .
അപകടത്തില്‍ ഡ്രൈവര്‍ മമ്മിളിക്കുളം സ്വദേശി വിനുവിനും യാത്രക്കാരനും പരിക്കേറ്റു. ഇന്ന് വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം.
ചേര്‍മലയില്‍ നിന്നും ഇറക്കം ഇറങ്ങിവരുന്ന ഓട്ടോറിക്ഷ പേരാമ്പ്ര ഹൈസ്കൂളിന് മേലെയുള്ള വളവില്‍ നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഓട്ടോറിക്ഷ മരത്തില്‍ തട്ടി നിന്നതിനാല്‍ വലിയ അപകടം ഒഴിവായി.
വിവരം ലഭിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര നിലയത്തില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ കെ.ടി റഫീക്കിന്റെ നേതൃത്വത്തില്‍ എത്തിയ അഗ്നിരക്ഷാസേന പരിക്കു പറ്റിയവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവിടെ സ്ഥിരം അപകട മേഖലയാണെന്നും റോഡില്‍ ഫെന്‍സിംഗ് ആവശ്യമാണെന്നും നാട്ടുകാര്‍ പറഞ്ഞു.
#Autorickshaw #overturns #Perambra #Kozhikode #two #injured