#bodyfound | നിയന്ത്രണംവിട്ട കാർ കടലിലേക്ക് പതിച്ചുണ്ടായ അപകടം; ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

#bodyfound | നിയന്ത്രണംവിട്ട കാർ കടലിലേക്ക് പതിച്ചുണ്ടായ അപകടം; ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി
Dec 19, 2024 02:13 PM | By VIPIN P V

ചെന്നൈ: ( www.truevisionnews.com ) ചെന്നൈ തുറമുഖത്ത് കാർ നിയന്ത്രണംവിട്ട് കടലിലേക്ക് പതിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. കൊടുങ്ങയ്യൂർ സ്വദേശിയായ മുഹമ്മദ് ഷാഹി (33) ആണ് മരിച്ചത്.

കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനെ ഡോക്കിലേക്ക് കൊണ്ടുപോകുന്നതിനിടെ പിന്നിലേക്ക് എടുത്ത വാഹനം നിയന്ത്രണം വിട്ട് കടലിലേക്ക് വീഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

വാഹനത്തിലുണ്ടായിരുന്ന കോസ്റ്റ് ഗാർഡ് സെയിലർ ജോഗേന്ദ്ര കാന്ത വാഹനത്തിന്റെ ഗ്ലാസ് പൊട്ടിച്ച ശേഷം പുറത്തുകടന്ന് തീരത്തേക്ക് നീന്തി രക്ഷപ്പെട്ടു.

തിരത്തെത്തിയ അദ്ദേഹം അവിടെ കുഴഞ്ഞുവീണു. നാവികനെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ഡ്രൈവർ വാഹനത്തിനുള്ളിൽ തന്നെ കുടുങ്ങിപ്പോവുകയായിരുന്നു.

മുപ്പതിലധികം കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരും 20 അഗ്നിശമന സേനാ ഉദ്യോഗസ്ഥരും സ്കൂബാ ഡൈവർമാരും തുറമുഖ പൊലീസ് വിഭാഗവും ഉൾപ്പെടുന്ന സംഘം ഉടൻ തന്നെ സ്ഥലത്തെത്തി തെരച്ചിൽ ആംരംഭിച്ചു.

രണ്ട് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ 85 അടി ആഴത്തിൽ നിന്ന് കാർ കണ്ടെത്തിയെങ്കിലും ഡ്രൈവർ അതിനകത്തുണ്ടായിരുന്നില്ല. കാർ പിന്നീട് ഉയർത്തി മാറ്റി.

തെരച്ചിൽ തുടരുന്നതിനിടെ അപകടം നടന്ന സ്ഥലത്തിന് 100 മീറ്ററോളം അകലെ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

#outofcontrol #car #crashed #sea #driver #bodyfound

Next TV

Related Stories
#crime |   ഭൂമി തർക്കം;  40-കാരിയുടെ മൂക്ക് മരുമകനും ബന്ധുക്കളും ചേർന്ന് മുറിച്ചെടുത്തു

Dec 19, 2024 04:05 PM

#crime | ഭൂമി തർക്കം; 40-കാരിയുടെ മൂക്ക് മരുമകനും ബന്ധുക്കളും ചേർന്ന് മുറിച്ചെടുത്തു

കഴിഞ്ഞ കുറച്ചുദിവസമായി മൊക്നി ​ഗ്രാമത്തിലുള്ള അമ്മവീട്ടിലായിരുന്നു കുക്കി ദേവി താമസിച്ചിരുന്നത്....

Read More >>
#rahulgandhi | രാഹുലിനെതിരെ പരാതിയുമായി ബിജെപി വനിതാ എം.പി; 'ഉച്ചത്തില്‍ ആക്രോശിച്ചു, മോശമായി പെരുമാറി'

Dec 19, 2024 03:47 PM

#rahulgandhi | രാഹുലിനെതിരെ പരാതിയുമായി ബിജെപി വനിതാ എം.പി; 'ഉച്ചത്തില്‍ ആക്രോശിച്ചു, മോശമായി പെരുമാറി'

തന്റെ ഭീഷണിപ്പെടുത്തിയ രീതി ശരിയായില്ല. പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍...

Read More >>
 #SupremeCourt | ദേവസ്വങ്ങള്‍ക്ക് ആശ്വാസം; ആന എഴുന്നള്ളിപ്പ് നിയന്ത്രണം, ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രിംകോടതി

Dec 19, 2024 01:13 PM

#SupremeCourt | ദേവസ്വങ്ങള്‍ക്ക് ആശ്വാസം; ആന എഴുന്നള്ളിപ്പ് നിയന്ത്രണം, ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രിംകോടതി

ഉത്സവങ്ങള്‍ക്കുള്ള ആന എഴുന്നള്ളത്ത് അനിവാര്യമായ മതാചാരമല്ലെന്നായിരുന്നു ഹൈക്കോടതിയുടെ...

Read More >>
#boataccident | ബോട്ട് അപകടം; മലയാളി കുടുംബം സുരക്ഷിതർ, 6 വയസുകാരനെ  കുടുംബത്തിനൊപ്പം വിട്ടു

Dec 19, 2024 12:37 PM

#boataccident | ബോട്ട് അപകടം; മലയാളി കുടുംബം സുരക്ഷിതർ, 6 വയസുകാരനെ കുടുംബത്തിനൊപ്പം വിട്ടു

പത്തനംതിട്ട സ്വദേശികളായ മാത്യു ജോർജ്, നിഷ മാത്യു ജോർജ് എന്നിവരാണ് സുരക്ഷിതരാണെന്ന ആശ്വാസകരമായ വിവരം പുറത്തുവന്നിരിക്കുന്നത്....

Read More >>
#leopard | തമിഴ്‌നാട്ടിൽ യുവതിയെ പുലി കടിച്ചുകൊന്നു

Dec 19, 2024 12:00 PM

#leopard | തമിഴ്‌നാട്ടിൽ യുവതിയെ പുലി കടിച്ചുകൊന്നു

22 വയസുള്ള അഞ്ജലിയാണ് കൊല്ലപ്പെട്ടത്. പശുവിനെ തീറ്റാൻ പ്രദേശത്തെ കുറ്റിക്കാട്ടിൽ...

Read More >>
Top Stories

Entertainment News