#konniaccident | സ്വപ്നങ്ങൾ ബാക്കിയാക്കി അവർ യാത്രയായി; കോന്നി വാഹനാപകടത്തിൽ മരിച്ചവർക്ക് നാട് വിട ചൊല്ലി, മൃതദേഹം സംസ്കരിച്ചു

#konniaccident | സ്വപ്നങ്ങൾ ബാക്കിയാക്കി അവർ യാത്രയായി; കോന്നി വാഹനാപകടത്തിൽ മരിച്ചവർക്ക് നാട് വിട ചൊല്ലി, മൃതദേഹം സംസ്കരിച്ചു
Dec 19, 2024 02:35 PM | By VIPIN P V

പത്തനംതിട്ട: ( www.truevisionnews.com ) ഒരുമിച്ചുകണ്ട സ്വപ്നങ്ങൾ ബാക്കിയാക്കി അവർ യാത്രയായി. കോന്നി വാഹനാപകടത്തിൽ മരിച്ചവർക്ക് നാട് വിട ചൊല്ലി.

മിനി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോന്നി മല്ലശ്ശേരി സ്വദേശികളായ നിഖിൽ, അനു, ഈപ്പൻ മത്തായി, ബിജു പി ജോർജ്ജ് എന്നിവരാണ് മരിച്ചത്.

അപകടത്തിൽ മരിച്ച നാല് പേരുടേയും സംസ്കാര ചടങ്ങുകൾ പൂങ്കാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ നടന്നു. നിഖിൽ, അനു, ഈപ്പൻ മത്തായി എന്നിവരുടെ മൃതദേഹം ഒരു കല്ലറയിലും ബിജു പി ജോർജ്ജിന്റെ മൃതദേഹം കുടുംബ കല്ലറയിലും അടക്കം ചെയ്തു.

രാവിലെ എട്ട് മണി മുതൽ മൃതദേഹങ്ങൾ പള്ളിയിൽ പൊതുദർശനം നടത്തിയിരുന്നു.

കഴിഞ്ഞ ഞായർ പത്തനംതിട്ട കോന്നി മുറിഞ്ഞകല്ലിലാണ് അപകടമുണ്ടായത്.

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കുടുംബം മടങ്ങി വരവെ അയ്യപ്പഭക്തർ സഞ്ചരിച്ച മിനി ബസും കാറും കൂട്ടിയിടിക്കുകയായിരുന്നു.

നവദമ്പതികളായ അനുവും നിഖിലും മലേഷ്യയിൽ മധുവിധു യാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

അനുവിന്റെ അച്ഛനായ ബിജുവും നിഖിലിന്റെ പിതാവായ മത്തായി ഈപ്പനും ഇവരെ എയർപോർട്ടിൽ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരാനായി പോയതായിരുന്നു.

വീടെത്താൻ ഏഴ് കിലോമീറ്റർ മാത്രം ശേഷിക്കെയാണ് അപകടം ഉണ്ടായത്. നവംബർ 30 നായിരുന്നു അനുവിന്റെയും നിഖിലിന്റെയും വിവാഹം.

#left #their #dreams #behind #Those #who #died #Konni #caraccident #bid #farewell #country #bodies #cremated

Next TV

Related Stories
#bodyfound | കണ്ണൂർ കാപ്പിമല വെളളച്ചാട്ടത്തിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി;  മൃതദേഹം തളിപ്പറമ്പ് സ്വദേശിയുടേതെന്ന് സംശയം

Dec 19, 2024 05:30 PM

#bodyfound | കണ്ണൂർ കാപ്പിമല വെളളച്ചാട്ടത്തിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി; മൃതദേഹം തളിപ്പറമ്പ് സ്വദേശിയുടേതെന്ന് സംശയം

കഴിഞ്ഞ ദിവസങ്ങളിലും യുവാവ് വെളളച്ചാട്ടത്തിൽ എത്തിയിരുന്നതായി നാട്ടുകാർ...

Read More >>
#delivery | തൊട്ടിൽപ്പാലത്ത് യുവതി കാറിൽ പ്രസവിച്ചു, അമ്മയും കുഞ്ഞും സുരക്ഷിതർ

Dec 19, 2024 05:04 PM

#delivery | തൊട്ടിൽപ്പാലത്ത് യുവതി കാറിൽ പ്രസവിച്ചു, അമ്മയും കുഞ്ഞും സുരക്ഷിതർ

അമ്മയെയും കുഞ്ഞിനേയും സുരക്ഷിതമായി ലേബര്‍ റൂമിലേക്ക്...

Read More >>
#welfarepension | ക്രിസ്‌മസിന്‌ ഒരു ഗഡു ക്ഷേമ പെൻഷൻ അനുവദിച്ചു; തിങ്കളാഴ്‌ച കിട്ടിതുടങ്ങുമെന്ന്‌ ധനവകുപ്പ്

Dec 19, 2024 05:02 PM

#welfarepension | ക്രിസ്‌മസിന്‌ ഒരു ഗഡു ക്ഷേമ പെൻഷൻ അനുവദിച്ചു; തിങ്കളാഴ്‌ച കിട്ടിതുടങ്ങുമെന്ന്‌ ധനവകുപ്പ്

കേരളത്തിൽ പ്രതിമാസ പെൻഷൻക്കാർക്ക്‌ ലഭിക്കുന്നത്‌ 1600 രുപയും. ബാക്കി മുഴുവൻ തുകയും സംസ്ഥാനം...

Read More >>
#accident | ചേർത്തലയിൽ ടൂറിസ്റ്റ് വാനും കാറും കൂട്ടിയിടിച്ച് ഒരു മരണം; രണ്ട് പേർ‌ക്ക് ഗുരുതര പരിക്ക്

Dec 19, 2024 04:17 PM

#accident | ചേർത്തലയിൽ ടൂറിസ്റ്റ് വാനും കാറും കൂട്ടിയിടിച്ച് ഒരു മരണം; രണ്ട് പേർ‌ക്ക് ഗുരുതര പരിക്ക്

പരിക്കേറ്റ 2 പേരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ഇവരുടെ ആരോഗ്യനില...

Read More >>
#MPox | എം പോക്സ്: കണ്ണൂരിലെ രോഗിയുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു, ജാഗത്ര പുലർത്താൻ നിർദേശം

Dec 19, 2024 03:54 PM

#MPox | എം പോക്സ്: കണ്ണൂരിലെ രോഗിയുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു, ജാഗത്ര പുലർത്താൻ നിർദേശം

എം പോക്സ് സ്ഥിരീകരിച്ച രണ്ടുപേരുടെയും നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ...

Read More >>
Top Stories

Entertainment News