#beeattack | തേനീച്ചകളുടെ കൂട്ട ആക്രമണം; വിദ്യാർത്ഥികളടക്കം 30 പേർക്ക് കുത്തേറ്റു

#beeattack | തേനീച്ചകളുടെ കൂട്ട ആക്രമണം; വിദ്യാർത്ഥികളടക്കം 30 പേർക്ക് കുത്തേറ്റു
Dec 19, 2024 11:53 AM | By Susmitha Surendran

മലപ്പുറം:(truevisionnews.com) തിരൂരങ്ങാടി മൂന്നിയൂരിൽ തേനീച്ചയുടെ കുത്തേറ്റ് സ്‌കൂൾ വിദ്യാർത്ഥികളടക്കം മുപ്പതോളം പേർക്ക് പരിക്ക്.

മൂന്നിയൂർ കലംകൊള്ളിയാലിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരത്തിലുണ്ടായിരുന്ന തേനീച്ചകളാണ് കുത്തിയത്. ഇന്നലെ വൈകീട്ട് മുന്നേകാലോടെയാണ് സംഭവം.

ഗുരുതരമായി പരുക്കേറ്റ മുട്ടുചിറ സ്വദേശി അച്യുതനെ (76) കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മൂന്നിയൂർ ജിയുപി സ്‌കൂളിലെ വിദ്യാർത്ഥികൾക്കടക്കമാണ് കുത്തേറ്റത്. പലരും ഓടി രക്ഷപ്പെടുകയായിരുന്നു.

മുട്ടിച്ചിറ സ്വദേശി അശ്വിൻ (24), കുഞ്ഞായിൻ (76), അൻസാർ (49), ഫാലിഹ (19), മുബഷിറ (24), കളിയാട്ടമുക്ക് നിഷാൽ (12), എം.എച്ച് നഗർ മുഹമ്മദ് റിൻഷിദ് (11), കളിയാട്ടമുക്ക് ഫൈസൽ (11), മുഹമ്മദ് റിഹാദ് (12), മുഹമ്മദ് റിഷ (13), ആദർശ് (12), നന്ദ കിഷോർ (11), ഷമീം (16), മുഹമ്മദ് നിദാൽ (12), മുഹമ്മദ് ഷിഫിൻ (12), ഷഫ്‌ന (12), ശാമിൽ (12), മുഹമ്മദ് ശാലഹ് (14), മുഹമ്മദ് റാസി (13), ഷിഫിൻ (12), റസൽ (11) എന്നിവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പരുക്കേറ്റ മറ്റുള്ളവരെ വിവിധ ആശുപത്രികളിൽ പ്രാഥമിക ശുശ്രൂഷ നൽകി. പക്ഷികൾ ഉപദ്രവിച്ചതാവാം തേനീച്ച ഇളകാൻ കാരണമെന്നാണ് സൂചന.

#swarm #bees #30 #people #including #students #stabbed

Next TV

Related Stories
#bharatrice |  ഭാരത് റൈസ് കേരളത്തിൽ വീണ്ടുമെത്തി;   വൻ വിലക്കിഴിവ്,   വില 29-ൽ നിന്ന് 22 ആക്കി കുറച്ചു

Dec 19, 2024 03:31 PM

#bharatrice | ഭാരത് റൈസ് കേരളത്തിൽ വീണ്ടുമെത്തി; വൻ വിലക്കിഴിവ്, വില 29-ൽ നിന്ന് 22 ആക്കി കുറച്ചു

സഹകരണ സ്ഥാപനമായ എൻസിസിഎഫിലൂടെയാണ് വിൽപന. വൻകിട ധാന്യപ്പൊടി കമ്പനികൾക്ക് ഉയർന്ന അളവിൽ ​ഗോതമ്പും...

Read More >>
#KPMadhu | ദീര്‍ഘകാലം നേരിട്ടത് കടുത്ത അവഗണന; ബി ജെ പി മുൻ ജില്ലാ പ്രസിഡണ്ട് കെ പി മധു കോൺഗ്രസിൽ ചേര്‍ന്നു

Dec 19, 2024 03:05 PM

#KPMadhu | ദീര്‍ഘകാലം നേരിട്ടത് കടുത്ത അവഗണന; ബി ജെ പി മുൻ ജില്ലാ പ്രസിഡണ്ട് കെ പി മധു കോൺഗ്രസിൽ ചേര്‍ന്നു

ഇക്കഴിഞ്ഞ നവംബര്‍ 26 നാണ് കെ പി മധു ബി ജെ പി വിടുന്നത്. നേതൃത്വവുമായി ഉള്ള ഭിന്നതയെ തുടർന്നാണ് രാജി. ബി ജെ പിയിൽ തമ്മിലടിയും ഗ്രൂപ്പിസവുമാണെന്ന് മധു...

Read More >>
#konniaccident | സ്വപ്നങ്ങൾ ബാക്കിയാക്കി അവർ യാത്രയായി; കോന്നി വാഹനാപകടത്തിൽ മരിച്ചവർക്ക് നാട് വിട ചൊല്ലി, മൃതദേഹം സംസ്കരിച്ചു

Dec 19, 2024 02:35 PM

#konniaccident | സ്വപ്നങ്ങൾ ബാക്കിയാക്കി അവർ യാത്രയായി; കോന്നി വാഹനാപകടത്തിൽ മരിച്ചവർക്ക് നാട് വിട ചൊല്ലി, മൃതദേഹം സംസ്കരിച്ചു

നവദമ്പതികളായ അനുവും നിഖിലും മലേഷ്യയിൽ മധുവിധു യാത്ര കഴിഞ്ഞ് വീട്ടിലേക്ക്...

Read More >>
#jaundice | മഞ്ഞപ്പിത്തം വ്യാപിക്കുന്നു;  18പേർ ചികിത്സയിൽ, 2 പേരുടെ നില ഗുരുതരം

Dec 19, 2024 02:28 PM

#jaundice | മഞ്ഞപ്പിത്തം വ്യാപിക്കുന്നു; 18പേർ ചികിത്സയിൽ, 2 പേരുടെ നില ഗുരുതരം

മഞ്ഞപ്പിത്തം വ്യാപിച്ചതിനെ തുടര്‍ന്ന് കൊച്ചി കളമശ്ശേരിയിൽ നഗരസഭാ ആരോഗ്യ വിഭാഗം അടിയന്തര യോഗം വിളിച്ചു....

Read More >>
Top Stories

Entertainment News