#bharatrice | ഭാരത് റൈസ് കേരളത്തിൽ വീണ്ടുമെത്തി; വൻ വിലക്കിഴിവ്, വില 29-ൽ നിന്ന് 22 ആക്കി കുറച്ചു

#bharatrice |  ഭാരത് റൈസ് കേരളത്തിൽ വീണ്ടുമെത്തി;   വൻ വിലക്കിഴിവ്,   വില 29-ൽ നിന്ന് 22 ആക്കി കുറച്ചു
Dec 19, 2024 03:31 PM | By Susmitha Surendran

(truevisionnews.com) നീണ്ട ഇടവേളയ്ക്കുശേഷം കേന്ദ്രസർക്കാരിന്റെ ഭാരത് അരി വീണ്ടും കേരളത്തിലെ വിപണിയിലെത്തി. ഈ വർഷം ആദ്യം കിലോയ്‌ക്ക് 29 രൂപയ്‌ക്ക് വിൽപന നടത്തിയിരുന്ന അരിക്ക് ഇപ്പോൾ 22 രൂപയ്‌ക്കാണ് വിൽക്കുന്നത്.

‌‌അഞ്ച്, പത്ത് കിലോ പായ്‌ക്കറ്റുകളിലായാണ് വിൽപന. തുടക്കത്തിൽ തൃശൂർ, പാലക്കാട്, ആലുവ എന്നിവിടങ്ങളിലാണ് അരി എത്തിച്ചത്. വൻവിലക്കുറവുണ്ട്.

ഓരോ ജം​ഗ്ഷനിലും വണ്ടിയിൽ അരിയെത്തിച്ചാണ് വിൽപന നടത്തുന്നത്. നിലവിൽ നിയന്ത്രണം ഏർ‌പ്പെടുത്തിയിട്ടില്ലാത്തതിനാൽ എത്ര ചാക്ക് അരി വേണമെങ്കിലും വാങ്ങാം.

സഹകരണ സ്ഥാപനമായ എൻസിസിഎഫിലൂടെയാണ് വിൽപന. വൻകിട ധാന്യപ്പൊടി കമ്പനികൾക്ക് ഉയർന്ന അളവിൽ ​ഗോതമ്പും ലഭ്യമാക്കുന്നുണ്ട്.

ഓൺലൈൻ പ്ലാറ്റ്ഫോമായ ‘വാല്യുജം​ഗ്ഷനിൽ’ രജിസ്റ്റർ ചെയ്ത് വേണം ടെൻഡറിൽ പങ്കെടുക്കാൻ. എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്‌ക്ക് രണ്ട് വരെ സൈറ്റിൽ രജിസ്റ്റർ ചെയ്ത് ടെൻഡറിൽ പങ്കെടുക്കാം.

ആദ്യഘട്ടത്തിൽ കേരളത്തിൽ ​ഗോതമ്പ് വിൽപനയ്‌ക്ക് എത്തിയിരുന്നില്ല. ഒരു കമ്പനിക്ക് കുറഞ്ഞത് 1 ടൺ മുതൽ 10 ടൺ വരെ ​ഗോതമ്പ് വാങ്ങാൻ അവസരമുണ്ട്. വിവിധ ജില്ലകളിൽ ​വിലയിൽ വ്യത്യാസമുണ്ടാകും. 25.76 മുതൽ 26.80 വരെയാണ് വിലയിൽ വരുന്ന വ്യത്യാസം.

#Bharat #Rice #back #Kerala #Huge #discount #price #reduced #from #29to #22

Next TV

Related Stories
 വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനം, ഗർഭിണിയായ യുവതി പ്രസവിച്ചു; പ്രതി പിടിയിൽ

Mar 12, 2025 06:05 AM

വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനം, ഗർഭിണിയായ യുവതി പ്രസവിച്ചു; പ്രതി പിടിയിൽ

തെളിവെടുപ്പിനായി പ്രതിയെ അടുത്ത ദിവസം വീണ്ടും പൊലീസ് കസ്റ്റഡിയിൽ വാങ്ങുമെന്ന് എസ്എച്ച്ഒ അജയകുമാർ...

Read More >>
കുട്ടിയെ കാറിലിരുത്തി ദമ്പതികളുടെ ക്ഷേത്ര ദർശനം; കാറിനുള്ളിൽ കുടുങ്ങിയ ആറ് വയസുകാരിക്ക് ഒടുവിൽ രക്ഷ

Mar 12, 2025 05:55 AM

കുട്ടിയെ കാറിലിരുത്തി ദമ്പതികളുടെ ക്ഷേത്ര ദർശനം; കാറിനുള്ളിൽ കുടുങ്ങിയ ആറ് വയസുകാരിക്ക് ഒടുവിൽ രക്ഷ

ഒരു മണിക്കൂറിന് ശേഷമാണ് ക്ഷേത്ര ദർശനത്തിന് പോയ രക്ഷിതാക്കൾ തിരിച്ചെത്തിയത്....

Read More >>
'ഇരട്ടചങ്കുണ്ടായാൽ പോര....ചങ്കിലിത്തിരി മനുഷ്യത്വം വേണം' - വിമർശനവുമായി കെ.കെ. രമ

Mar 11, 2025 10:07 PM

'ഇരട്ടചങ്കുണ്ടായാൽ പോര....ചങ്കിലിത്തിരി മനുഷ്യത്വം വേണം' - വിമർശനവുമായി കെ.കെ. രമ

തൊഴിലാളി വർഗത്തെ കണ്ടില്ലെന്ന് നടിച്ച് തൊഴിലാളി വർഗ പാർട്ടിയാണെന്ന് പറയാൻ എന്ത് ആവകാശമാണ് ഉള്ളതെന്ന് ചോദിച്ച് സി.പി.എമ്മിനെ വിമർശിച്ചു....

Read More >>
ഒന്നും കിട്ടിയില്ലെന്ന് പറയുന്നത് ആരോഗ്യമന്ത്രിക്ക് കേന്ദ്രമന്ത്രിയുടെ ഭാഷ മനസിലാകാത്തത് കൊണ്ടാകാം; ആശമാരുടെ സമരപ്പന്തലില്‍ സുരേഷ് ഗോപി

Mar 11, 2025 09:41 PM

ഒന്നും കിട്ടിയില്ലെന്ന് പറയുന്നത് ആരോഗ്യമന്ത്രിക്ക് കേന്ദ്രമന്ത്രിയുടെ ഭാഷ മനസിലാകാത്തത് കൊണ്ടാകാം; ആശമാരുടെ സമരപ്പന്തലില്‍ സുരേഷ് ഗോപി

ഫണ്ട് വകമാറ്റി ചെലവഴിച്ചിട്ടുണ്ടോയെന്ന് അറിയുന്നതിനാണ് യുട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതെന്നും അടുത്ത ഘട്ടം പണം...

Read More >>
Top Stories