#accident | ബന്ധുവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവേ ടയര്‍ പൊട്ടി, റോഡിലേക്ക് തെറിച്ച് വീണ വീട്ടമ്മ മരിച്ചു

#accident |   ബന്ധുവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവേ ടയര്‍ പൊട്ടി,  റോഡിലേക്ക് തെറിച്ച് വീണ വീട്ടമ്മ  മരിച്ചു
Dec 19, 2024 11:42 AM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) ബന്ധുവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവേ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ച് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

ചീക്കിലോട് നമ്പ്യാര്‍ കോളനിയിലെ ചെറുകോട്ട് പ്രശാന്തിന്റെ ഭാര്യ ഷൈനിയാണ്(49) മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഡിസംബര്‍ എട്ടിന് രാവിലെ നടക്കാവുള്ള തറവാട് വീട്ടിലെ ചെറുകോട്ട് മൂകാംബിക ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം. ബന്ധുവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ കണ്ണിപൊയില്‍ റോഡിലെത്തിയപ്പോള്‍ പുറകിലെ ടയര്‍ പൊട്ടി ബൈക്ക് മറിയുകയായിരുന്നു.

റോഡിലേക്ക് തെറിച്ചുവീണ ഷൈനിയുടെ തലയ്ക്ക് സാരമായി പരിക്കേറ്റു. ഇവരെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അടിയന്തര ശസ്ത്രക്രിയ നടത്തിയ ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ 10.30 ഓടെയാണ് മരണം സംഭവിച്ചത്.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. ബൈക്ക് ഓടിച്ചിരുന്ന ബന്ധു നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

സംഭവത്തില്‍ അത്തോളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഷൈനിയുടെ ഭര്‍ത്താവ് പ്രശാന്ത് സിമന്റ് കടയില്‍ ചുമട്ട് തൊഴിലാളിയാണ്. ഏക മകന്‍ അതുല്‍ ദാസ് പത്താം തരം വിദ്യാര്‍ത്ഥിയാണ്.

#kozhikkode #bike #accident #death #wowen

Next TV

Related Stories
#foundbodycase | വടകരയിലെ കാരവനിൽ  മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; മരണ കാരണം എസിയിലെ വാതകചോര്‍ച്ച, അന്വേഷണം

Dec 23, 2024 10:38 PM

#foundbodycase | വടകരയിലെ കാരവനിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; മരണ കാരണം എസിയിലെ വാതകചോര്‍ച്ച, അന്വേഷണം

രണ്ട് പുരുഷൻമാരെയാണ് വാഹനത്തിൻ്റ മുന്നിൽ സ്റ്റേപ്പിലും പിൻഭാഗത്തുമായി മരിച്ച നിലയിൽ...

Read More >>
#Clash | കൊല്ലം ബീച്ച് റോഡിലെ റെസ്റ്റോറന്‍റിൽ സംഘർഷം; ആറു പേർക്കെതിരെ കേസ്

Dec 23, 2024 10:34 PM

#Clash | കൊല്ലം ബീച്ച് റോഡിലെ റെസ്റ്റോറന്‍റിൽ സംഘർഷം; ആറു പേർക്കെതിരെ കേസ്

പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതികളിൽ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ...

Read More >>
#foundbodycase | വടകര കാരവനില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; മരിച്ചത് പട്ടാമ്പി സ്വദേശികൾ, കൂടുതൽ വിവരങ്ങൾ പുറത്ത്

Dec 23, 2024 10:08 PM

#foundbodycase | വടകര കാരവനില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; മരിച്ചത് പട്ടാമ്പി സ്വദേശികൾ, കൂടുതൽ വിവരങ്ങൾ പുറത്ത്

ഈ വാഹനം ഇന്നലെ മുതലേ കരിമ്പനപ്പാലത്തെ കെടിഡിസിക്ക് സമീപം കോഴിക്കോട് ഭാഗത്തേക്കു പോകുന്ന വിധം...

Read More >>
#theft |   എടിഎമ്മിൽ നിന്നും പണം കവർന്ന കേസ്,  രണ്ട് പേർ  അറസ്റ്റിൽ

Dec 23, 2024 09:48 PM

#theft | എടിഎമ്മിൽ നിന്നും പണം കവർന്ന കേസ്, രണ്ട് പേർ അറസ്റ്റിൽ

എടിഎമ്മുകളിൽ നിന്ന് പണം അപഹരിക്കുന്ന ഉത്തരേന്ത്യൻ സംഘങ്ങളിൽപ്പെട്ടവരാണോ ഇവരെന്നാണ് പൊലീസ്...

Read More >>
Top Stories