തെൽഅവീവ്: (truevisionnews.com) ഗസ്സയിലെ താൽക്കാലിക ടെന്റുകൾക്ക് മേൽ ഇസ്രായേൽ സൈന്യം നടത്തിയ മാരകപ്രഹര ശേഷിയുള്ള ബോംബാക്രമണത്തിൽ മൃതദേഹങ്ങൾ ആവിയായിപ്പോയതായി യു.എൻ ഉന്നതോദ്യോഗസ്ഥൻ.
ഗസ്സ സന്ദർശിച്ച ഐക്യരാഷ്ട്ര സഭ ഓഫിസ് ഫോർ കോഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് (ഒ.സി.എച്ച്.എ) മേധാവി ജോർജിയസ് പെട്രോപൗലോസാണ് ഇസ്രായേലിന്റെ ക്രൂരത ലോകത്തോട് വിവരിച്ചത്.
ജാപ്പനീസ് നഗരമായ നാഗസാക്കിയിൽ 1945ൽ യു.എസ് സേന അണുബോംബ് വർഷിച്ച ശേഷമുള്ള അവസ്ഥയാണ് ഇസ്രായേൽ ആക്രമണം നടത്തിയ ഗസ്സയിലെ അൽ-മവാസി അഭയാർഥി ക്യാമ്പിലേതെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്രായേലി പത്രമായ ഹാരറ്റ്സാണ് ജോർജിയസ് പെട്രോപൗലോസിന്റെ അനുഭവക്കുറിപ്പ് പ്രസിദ്ധീകരിച്ചത്. അൽ മവാസി ക്യാമ്പിന് നേരെ ഐ.ഡി.എഫ് നടത്തിയ ഭീകരാക്രമണത്തിൽ ഇരകളുടെ ശരീരങ്ങൾ ആവിയായി പോയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഐക്യരാഷ്ട്ര സഭ ഓഫിസ് ഫോർ കോഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് (ഒ.സി.എച്ച്.എ) മേധാവി ജോർജിയസ് പെട്രോപൗലോസ്‘കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് സുരക്ഷിത മേഖലയെന്ന് ഇസ്രായേൽ ചൂണ്ടിക്കാട്ടിയ പ്രദേശമാണ് അൽ മവാസി ക്യാമ്പ്.
ഇവിടെ താൽക്കാലിക ടെന്റുകളിൽ താമസിച്ചവരെ ലക്ഷ്യമിട്ടാണ് അതീവനശീകരണ ശേഷിയുള്ള ബോംബുകൾ വർഷിച്ചത്. ആക്രമണത്തിൽ അഭയാർഥി ടെന്റുകളിൽ ഉണ്ടായിരുന്ന ഇരുപതോളം പേരുടെ മൃതദേഹാവശിഷ്ടം പോലും ബാക്കിയായില്ല.
ബോംബ് സ്ഫോടനത്തിന് ശേഷം ഞാൻ ആശുപത്രിയിൽ പോയപ്പോൾ അവിടം ഒരു അറവുശാല പോലെയായിരുന്നു, എല്ലായിടത്തും രക്തക്കളം...’ -അദ്ദേഹം ഭയാനക രംഗം ഓർത്തെടുത്തു.
#Hospital #slaughterhouse #like #bloodshed #top #UN #official #describes #horrific #scene #Gaza