( www.truevisionnews.com ) 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന രക്തദാന പരിപാടി 'സിനിബ്ലഡി'ന്റെ രണ്ടാം ഘട്ടം ഇന്ന്(17 ഡിസംബർ) രാവിലെ 10 മുതൽ 12.30 വരെ ടാഗോർ തിയേറ്ററിൽ നടക്കും.
ആർ.സി.സി. ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ കേരള ചലച്ചിത്ര അക്കാദമിയും പൊലീസിന്റെ രക്തദാന സേവനമായ പോൽബ്ലഡും കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലും സംയുക്തമായാണ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ മുന്നോട്ടുവച്ച ആശയമാണ് സിനിബ്ലഡിലൂടെ യാഥാർഥ്യമായത്. നിരവധി ഡെലിഗേറ്റുകളും പൊതുജനങ്ങളും ആദ്യ ഘട്ട രക്തദാന പരിപാടിയിൽ പങ്കാളികളായി.
ആർ.സി.സി. ബ്ലഡ് ബാങ്കിലെ ഡോക്ടർ വിജയലക്ഷ്മിയുടെ നേതൃത്വത്തിലാണ് രക്തദാന പരിപാടി.
കൂടുതൽ വിവരങ്ങൾക്ക് 9497904045.
#second #phase #Cineblood #starts #today #10am