ന്യൂഡൽഹി: (truevisionnews.com) സംഗീതജ്ഞൻ ടി.എം.കൃഷ്ണയ്ക്ക് മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി എം.എസ്.സുബ്ബലക്ഷ്മി പുരസ്കാരം നൽകുന്നത് തടഞ്ഞ് സുപ്രീം കോടതി.
പുരസ്കാരം നൽകുന്നത് തടയണമെന്നാവശ്യപ്പെട്ട് സുബ്ബലക്ഷ്മിയുടെ ചെറുമകൻ വി.ശ്രീനിവാസൻ നൽകിയ ഹർജി പരിഗണിച്ചാണ് നടപടി.
സുബ്ബലക്ഷ്മിയെ ടി.എം.കൃഷ്ണ പലപ്പോഴായി അപഹസിച്ചിട്ടുണ്ടെന്നാണ് ഹർജിയിൽ ശ്രീനിവാസൻ ആരോപിച്ചിരുന്നത്. ഹർജിയിൽ വാദം പൂർത്തിയാകുന്നത് വരെ പുരസ്കാരം നൽകുന്നത് മാറ്റിവയ്ക്കണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്.
മദ്രാസ് മ്യൂസിക് അക്കാദമിയുടെതാണ് സംഗീത കലാനിധി പുരസ്കാരം. 2005 മുതലാണ് ഇത് സംഗീത കലാനിധി എം.എസ്.സുബ്ബലക്ഷ്മി പുരസ്കാരം എന്നറിയപ്പെട്ടു തുടങ്ങുന്നത്.
#Sangeetha #Kalanidhi #MSSubbalakshmi #Award #Musician #TMKrishna #stopped #SupremeCourt