കോട്ടയം: (truevisionnews.com) ബിഎസ്എന്‍എല്‍ ടവറില്‍ ജോലി ചെയ്യുന്നതിനിടെ ടെലിഫോണ്‍ ടവറില്‍ നിന്നു വീണ് യുവാവിന് ദാരുണാന്ത്യം.
പൊന്‍പള്ളി ഞാറയ്ക്കലിലുണ്ടായ സംഭവത്തില്‍ കോട്ടയ്ക്കുപുറം ആനിത്തോട്ടത്തില്‍ ജെല്‍ബിയുടെ മകന്‍ ഗോഡ്‌സണ്‍ പോള്‍(19) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. ബിഎസ്എന്‍എല്‍ ടവര്‍ ഫോർ ജിയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട ജോലിക്കാണ് ഗോഡ്‌സണ്‍ ഞാറയ്ക്കല്‍ എത്തിയത്.
ടവറില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനിടെ താഴേയ്ക്കു വീഴുകയായിരുന്നു.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തു.
സംസ്‌കാരം ചൊവ്വാഴ്ച വൈകുന്നേരം നാലിന് കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് ദേവാലയത്തില്‍. മാതാവ്: മിനി, സഹോദരങ്ങള്‍: ബ്ലസണ്‍ പോള്‍, ഡെയ്‌സണ്‍ പോള്‍.
#young #man #tragic #falling #telephone #tower #working