ചെറുപുഴ (കണ്ണൂർ) : (truevisionnews.com) നിർത്തിയിട്ടിരുന്ന സ്വന്തം വാഹനം പിന്നോട്ട് നീങ്ങിയതു പിടിച്ചുനിർത്താൻ ശ്രമിക്കുന്നതിനിടെ റോഡിൽ തലയിടിച്ചു വീണ് വയോധികന് ദാരുണാന്ത്യം.
തിരുമേനി മുതുവത്തെ ആനിത്തോട്ടത്തിൽ ജോർജ് (76) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം.
ടൗണിൽ റോഡിന്റെ വശത്ത് വാഹനം നിർത്തിയിട്ടതിന് ശേഷം കടയിൽനിന്നു സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയതായിരുന്നു ജോർജ്. റോഡിന്റെ മറുവശത്ത് എത്തിയതിന് ശേഷമാണ് വാൻ തനിയെ ഉരുണ്ട് വരുന്നത് കണ്ടത്.
വാൻ പിടിച്ചുനിർത്താൻ ശ്രമിക്കുന്നതിനിടെ ജോർജ് റോഡിൽ തലയടിച്ച് വീഴുകയായിരുന്നു. തലയ്ക്ക് പരുക്കേറ്റ ജോർജിനെ നാട്ടുകാർ ചെറുപുഴയിലെ സ്വകാര്യ ആശുപ്രതിയിലും തുടർന്ന് കണ്ണൂരിലേയ്ക്കും കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
#elderly #man #met #tragic #end #after #hitting #his #head #Road.