പത്തനംതിട്ട : (truevisionnews.com) തടിയൂർ തീയാടിക്കൽ റോഡിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം.
റോഡിൽ നിന്ന് താഴ്ച്ചയിലേക്കുള്ള മതിലിൽ തങ്ങി നിന്ന കാർ നാട്ടുകാർ ചേർന്ന് മരക്കഷണങ്ങൾ കൊണ്ട് താങ്ങി നിർത്തുകയായിരുന്നു.
റാന്നി ഐത്തല സ്വദേശി ലിറ്റോ തോമസും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
രാവിലെ ഓലിക്കൽ സ്കൂളിന് സമീപമായിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ വലിയദുരന്തം ഒഴിവാക്കി.
#car #overturned #from #road #disaster #avoided