കോഴിക്കോട് : ( www.truevisionnews.com ) പേരാമ്പ്രയിൽ ഇന്ന് മുതൽ പുതിയ ട്രാഫിക് പരിഷ്ക്കാരങ്ങൾ നടപ്പിലാക്കി തുടങ്ങും. പുതിയ പരിഷ്‌കാരം അനുസരിച്ചു പോലീസ് സ്റ്റേഷൻ റോഡും പ്രസിഡൻസി കോളേജ് റോഡും വൺവേ ആക്കിയിട്ടുണ്ട്.
എംഎൽഎ ടി.പി രാമകൃഷ്‌ണൻ്റെ നേതൃത്വത്തിൽ ട്രാഫിക് റെഗുലേറ്ററി കമ്മറ്റി യോഗത്തിലാണ് പുതിയ പരിഷ്‌ക്കാരം തീരുമാനിച്ചത്.
പുതിയ പരിഷ്‌ക്കാര പ്രകാരം വാഹനങ്ങൾ കടന്നു പോകേണ്ട വഴികൾ:-
- പോലീസ് സ്റ്റേഷൻ റോഡിൽ നിന്നും വരുന്ന വാഹനങ്ങൾ ജിയുപി സ്‌കൂളിനടുത്തുനിന്നും വലതു വശത്തേക് തിരിഞ്ഞു ചേനോളി റോഡ് വഴി മാത്രമേ ടൗണിലേക്ക് പ്രവേശിക്കാവൂ.
- പ്രസിഡൻസി കോളജ് റോഡിൽ നിന്നും വാഹനങ്ങൾ നേരിട്ട് ടൗണിലേക്ക് ഇറങ്ങാതെ പൈതോത്ത് റോഡ് വഴി മാത്രമേ ടൗണിലേക്ക് പ്രവേശിക്കാവൂ.
ടൗണിലെ പാർക്കിംഗ് സംബന്ധിച്ചുള്ള കാര്യങ്ങൾ ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്നും പുതിയ പരിഷ്‌കാരവുമായി പൊതു ജനങ്ങൾ സഹകരിക്കണമെന്നും പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും പേരാമ്പ്ര പോലീസ് ഇൻസ്പെക്‌ടറും അറിയിച്ചു.
#New #traffic #reforms #Kozhikode #Perambra #today #Ways #vehicles #pass #are #as #follows