കാസർഗോഡ്: ( www.truevisionnews.com ) കാറിൽ കടത്തിക്കൊണ്ടുപോവുകയായിരുന്ന 50 ഗ്രാം എം.ഡി.എം.എയുമായി മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തെ പി. അബ്ദുൽ ഹക്കീം (27), കുമ്പള കൊപ്പളത്തെ എ. അബ്ദുൽ റഷീദ് (29), ഉദുമ പാക്യാരയിലെ പി.എച്ച്. അബ്ദുറഹ്മാൻ (29) എന്നിവരാണ് അറസ്റ്റിലായത്. ഒരാൾ കടന്നുകളഞ്ഞു. മൊഗ്രാൽ പുത്തൂരിലെ മുഹമ്മദ് അഷ്റഫാണ് (25) കടന്നുകളഞ്ഞത്.
ഞായറാഴ്ച രാവിലെ പൊയിനാച്ചിയിൽവെച്ച് മേൽപറമ്പ പൊലീസാണ് പിടികൂടിയത്. മേൽപറമ്പ പൊലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
ബോണറ്റിനുള്ളിൽ ഒളിപ്പിച്ചനിലയിലായിരുന്നു എം.ഡി.എം.എ. സംശയത്തെ തുടർന്ന് എസ്.ഐ നാരായണന്റെ നേതൃത്വത്തിൽ കാർ തടഞ്ഞുവെച്ച് വിവരം ഇൻസ്പെക്ടറെ അറിയിക്കുകയായിരുന്നു. തുടർന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
#Three #50grams #MDMA #hidden #bonnet #tried #smuggle #car #custody