#AnnMariedeath | ആന മറിച്ചിട്ട പന പൊടുന്നനെ വിദ്യാർത്ഥികൾക്കുമേൽ പതിച്ചു, ഞെട്ടലിൽ നാട്ടുകാർ; ആൻമേരിക്ക് അന്ത്യാഞ്ജലി

#AnnMariedeath | ആന മറിച്ചിട്ട പന പൊടുന്നനെ വിദ്യാർത്ഥികൾക്കുമേൽ പതിച്ചു, ഞെട്ടലിൽ നാട്ടുകാർ; ആൻമേരിക്ക് അന്ത്യാഞ്ജലി
Dec 15, 2024 04:15 PM | By Athira V

കൊച്ചി: ( www.truevisionnews.com) കോതമംഗലത്തെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വിദ്യാർഥിനി ആൻമേരിയുടെ മൃതദേഹം സ്വദേശമായ തൃശൂർ പുതുക്കാടേക്ക് കൊണ്ടുപോയി.

കളമശേരി മെഡിക്കൽ കോളജാശുപത്രിയിൽ പതിനൊന്നരയോടെയാണ് പോസ്റ്റ്‍മോർട്ടം പൂർത്തിയായത്. മന്ത്രി പി രാജീവ്, കോതമംഗലം എം എൽഎ ആന്‍റണി ജോണ തുടങ്ങിയവർ എത്തി അന്തിമോപചാരം അർപ്പിച്ചു. ആൻ മേരിയുടെ സഹപാഠികളും അധ്യാപകരും ഇവിടെയെത്തിയിരുന്നു.

അത്യന്തം ദാരുണമായ അപകടമായിരുന്നു ഇന്നലെ സന്ധ്യക്ക് കോതമംഗലം നീണ്ടപാറയിലെ സംസ്ഥാന പാതയിൽ നടന്നത്. ആന മറച്ചിട്ട പന പൊടുന്നനെയാണ് വിദ്യാർത്ഥികൾക്കുമേൽ പതിച്ചത്.

നാട്ടുകാർ ഓടികൂടിയപ്പോഴും രണ്ട് ആനകൾ സ്ഥലത്ത് തമ്പടിച്ചിരുന്നു. ആന ശല്യം രൂക്ഷമായതിനാൽ പ്രദേശത്ത് ജനജീവിതം ദുസഹമാണ്.

അൽത്താഫായിരുന്നു ബൈക്ക് ഓടിച്ചത്. ആൻ മേരി പിൻ സീറ്റിലായിരുന്നു. ആന തള്ളിയിട്ട പന പൊട്ടി വീണത് നേരെ ആൻ മേരിയുടെ ദേഹത്തെക്കായിരുന്നു. അൽത്താഫും തെറിച്ചു വീണു.

നിയന്ത്രണം വിട്ട ബൈക്ക് 25 മീറ്ററോളം മുന്നോട്ട് പോയി കുഴിയിലേക്ക് പതിച്ചു. അപകടം നടന്നതിന് തൊട്ടടുത്താണ് ചെമ്പൻകുഴി ഫോറെസ്റ്റ് സ്റ്റേഷൻ. വനപാലകരും സ്ഥലത്ത് എത്തി. ആനകളെ കാട്ടിലേക്ക് തുരത്തി . വിദ്യാർത്ഥികളെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ആദ്യം നേര്യമംഗലത്തും പിന്നീട് കോതമഗലത്തും എത്തിച്ചെങ്കിലും ആൻ മേരിയുടെ ജീവൻ രക്ഷിക്കാനായില്ല. വാരിയെല്ലുകൾ പൊട്ടിയ അൽത്താഫിനെ പിന്നീട് കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി.

റോഡിനോട്‌ ചേർന്ന് നിരവധി വീടുകളും സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ദാരുണാമായ സംഭവം നടന്നത്. ഇത്രവലിയ അപകടമുണ്ടായിട്ടും വനം വകുപ്പ് പതിവ് അനാസ്ഥ തുടരുകയാണെന്ന് ആരോപിച്ച് നാട്ടുകാർ വനം വകുപ്പ് ഓഫീസിലേക്ക് പ്രതിഷേധമാർച്ച് നടത്തി.

#elephant's #overturned #palm #suddenly #fell #students #natives #were #shocked #Tribute #Annemarie

Next TV

Related Stories
#wildelephant | വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; യുവാവിന് പരിക്ക്

Dec 15, 2024 05:59 PM

#wildelephant | വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; യുവാവിന് പരിക്ക്

പ്രദേശത്തെ റിസോർട്ട് നിർമ്മാണത്തിന് എത്തിയ നിർമാണത്തൊഴിലാളിയാണ്...

Read More >>
#prajeev | 'പ്രധാനമന്ത്രി വയനാട്ടിൽ വന്നതിന്‍റെ കാശ് കൂടെ ഇനി കേരളം കൊടുക്കേണ്ടി വരുമോ'; ചോദ്യവുമായി മന്ത്രി പി രാജീവ്

Dec 15, 2024 04:41 PM

#prajeev | 'പ്രധാനമന്ത്രി വയനാട്ടിൽ വന്നതിന്‍റെ കാശ് കൂടെ ഇനി കേരളം കൊടുക്കേണ്ടി വരുമോ'; ചോദ്യവുമായി മന്ത്രി പി രാജീവ്

ടൗൺഷിപ്പ് നിർമ്മാണം എന്നതിൽ നിന്ന് പിന്നോട്ടില്ല. രണ്ട് എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഉള്ള ഹർജി ഹൈക്കോടതിയുടെ...

Read More >>
#ganj | കഞ്ചാവ് വില്‍പന:  കോഴിക്കോട്  നാദാപുരത്ത് രണ്ടു പേര്‍ അറസ്റ്റില്‍

Dec 15, 2024 04:40 PM

#ganj | കഞ്ചാവ് വില്‍പന: കോഴിക്കോട് നാദാപുരത്ത് രണ്ടു പേര്‍ അറസ്റ്റില്‍

കഴിഞ്ഞ ദിവസം രാത്രി നാദാപുരം നോർത്ത് എൽപി സ്‌കൂൾ പരിസരത്ത് പട്രോളിംഗിനിടെയാണ്...

Read More >>
#KeralaPolice |  ഉറക്കം വരുന്നുണ്ടോ? ഇനി വിശ്രമിച്ചിട്ടാകാം യാത്ര; ഡ്രൈവർമാർക്ക്​ നിർദേശവുമായി പൊലീസ്​

Dec 15, 2024 04:21 PM

#KeralaPolice | ഉറക്കം വരുന്നുണ്ടോ? ഇനി വിശ്രമിച്ചിട്ടാകാം യാത്ര; ഡ്രൈവർമാർക്ക്​ നിർദേശവുമായി പൊലീസ്​

പത്തനംതിട്ട കോന്നിയിൽ കാർ ബസിലിടിച്ച്​ കുടുംബത്തിലെ നാലുപേർ മരിച്ചതാണ്​ ഒടുവിലത്തെ സംഭവം. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ്​ അപകട കാരണമായി...

Read More >>
#accident |  ചൊക്ലിയിൽ നിയന്ത്രണം വിട്ട കൂറ്റൻ  ലോറി കടയിലേക്ക് പാഞ്ഞുകയറി; വൻ ദുരന്തം ഒഴിവായി

Dec 15, 2024 04:14 PM

#accident | ചൊക്ലിയിൽ നിയന്ത്രണം വിട്ട കൂറ്റൻ ലോറി കടയിലേക്ക് പാഞ്ഞുകയറി; വൻ ദുരന്തം ഒഴിവായി

ചൊക്ലി കാഞ്ഞിരത്തിൻ കീഴിലെ സ്ഥാപനത്തിൽ കഴിഞ്ഞ ദിവസം ലോഡിറക്കാൻ എത്തിയ ആന്ധ്ര റജിസ്ട്രേഷൻ ലോറിയാണ് അപകടത്തിൽ പെട്ടത്....

Read More >>
Top Stories