#NorcaRoots | നോര്‍ക്ക റൂട്ട്സ് ; ലോകകേരള സഭ അന്താരാഷ്ട്ര പ്രവാസി ദിനാചരണം 18ന് കോഴിക്കോട്

#NorcaRoots | നോര്‍ക്ക റൂട്ട്സ് ; ലോകകേരള സഭ അന്താരാഷ്ട്ര പ്രവാസി ദിനാചരണം 18ന് കോഴിക്കോട്
Dec 15, 2024 03:59 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) നോര്‍ക്ക റൂട്ട്സ് ലോക കേരള സഭ സെക്രട്ടറിയേറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രവാസി ദിനാചരണം ഡിസംബര്‍ 18ന് രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെ കോഴിക്കോട് ഹോട്ടല്‍ മലബാര്‍ പാലസില്‍ നടക്കും.

രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദേശം നല്‍കും.

മന്ത്രി വി. അബ്ദുറഹിമാന്‍ അന്താരാഷ്ട്ര പ്രവാസി ദിനാചരണം ഉദ്ഘാടനം ചെയ്യും. നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. അഹമ്മദ് ദേവര്‍കോവില്‍ എം.എൽ.എ, നോര്‍ക്ക വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി എന്നിവര്‍ സംസാരിക്കും.

10.30ന് നോര്‍ക്ക പദ്ധതികളുടെ അവതരണം നോര്‍ക്ക ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശേരി നിര്‍വഹിക്കും. 10.40ന് നോര്‍ക്ക പദ്ധതി ഗുണഭോക്താക്കള്‍ അനുഭവം പങ്കുവെക്കും.

11.30ന് 'പ്രവാസവും നോര്‍ക്കയും: ഭാവി ഭരണനിര്‍വഹണം' എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ നോര്‍ക്ക പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.വി. അബ്ദുള്‍ ഖാദര്‍, എം.ജി സര്‍വകലാശാല ഐ.യു.സി.എസ്.എസ്.ആർ.ഇ ഡയറക്ടര്‍ ഡോ.കെ.എം. സീതി, എൻ.ആർ.ഐ കമീഷന്‍ മെമ്പര്‍ പി.എം. ജാബിര്‍, സി.ഐ.എം.എസ് എക്സിക്യുട്ടീവ് ഡയറക്ടര്‍ റഫീഖ് റാവുത്തര്‍, മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ വി. മുസഫര്‍ അഹമ്മദ്, ഫ്ളേം സര്‍വകലാശാല അസിസ്റ്റന്‍ഡ് പ്രഫസര്‍ ഡോ. ദിവ്യ ബാലന്‍ എന്നിവര്‍ സംസാരിക്കും. നോര്‍ക്ക വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി മോഡറേറ്ററാകും.

ഉച്ചകഴിഞ്ഞ് രണ്ടിന് മാറുന്ന കുടിയേറ്റത്തിലും പുനരധിവാസത്തിലും പ്രവാസി സംഘടനകളുടെ പങ്ക് എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ കേരള പ്രവാസി സംഘം പ്രസിഡന്റ് ഗഫൂര്‍ പി. ലില്ലിസ്, പ്രവാസി കോണ്‍ഗ്രസ് പ്രസിഡന്റ് ദിനേശ് ചന്ദന, പ്രവാസി ഫെഡറേഷന്‍ പ്രസിഡന്റ് ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ, ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡന്റ് നിസാര്‍ തളങ്കര, മറ്റ് പ്രവാസി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിക്കും. ലോക കേരള സഭ സെക്രട്ടറിയേറ്റ് ഡയറക്ടര്‍ ആസിഫ് കെ. യൂസഫ് മോഡറേറ്ററാകും.

വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം കെ.ടി. ജലീല്‍ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ഒ.വി. മുസ്തഫ അധ്യക്ഷത വഹിക്കും. കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ്, ബാങ്ക് ഓഫ് ബറോഡ ഹെഡ് കേരള സോണ്‍ ജനറല്‍ മാനേജര്‍ ശ്രീജിത് കൊട്ടാരത്തില്‍, ലോക കേരള സഭ സെക്രട്ടറിയേറ്റ് ഡയറക്ടര്‍ ആസിഫ് കെ. യൂസഫ്, നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശേരി എന്നിവര്‍ സംസാരിക്കും.

ലോകകേരളസഭ അംഗങ്ങള്‍, പ്രവാസി സംഘടനകളുടെ പ്രതിനിധികള്‍, നോര്‍ക്ക പദ്ധതികളുടെ ഗുണഭോക്താക്കള്‍, പ്രവാസികള്‍ എന്നിവര്‍ പരിപാടികളില്‍ പങ്കെടുക്കും. 4.45ന് മെഹ്ഫില്‍- ഷിഹാബും ശ്രേയയും പാടുന്നു.

#NorcaRoots #Kozhikode #18th #International #PravasiDay #Lok #Kerala #Sabha

Next TV

Related Stories
#wildelephant | വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; യുവാവിന് പരിക്ക്

Dec 15, 2024 05:59 PM

#wildelephant | വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; യുവാവിന് പരിക്ക്

പ്രദേശത്തെ റിസോർട്ട് നിർമ്മാണത്തിന് എത്തിയ നിർമാണത്തൊഴിലാളിയാണ്...

Read More >>
#prajeev | 'പ്രധാനമന്ത്രി വയനാട്ടിൽ വന്നതിന്‍റെ കാശ് കൂടെ ഇനി കേരളം കൊടുക്കേണ്ടി വരുമോ'; ചോദ്യവുമായി മന്ത്രി പി രാജീവ്

Dec 15, 2024 04:41 PM

#prajeev | 'പ്രധാനമന്ത്രി വയനാട്ടിൽ വന്നതിന്‍റെ കാശ് കൂടെ ഇനി കേരളം കൊടുക്കേണ്ടി വരുമോ'; ചോദ്യവുമായി മന്ത്രി പി രാജീവ്

ടൗൺഷിപ്പ് നിർമ്മാണം എന്നതിൽ നിന്ന് പിന്നോട്ടില്ല. രണ്ട് എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഉള്ള ഹർജി ഹൈക്കോടതിയുടെ...

Read More >>
#ganj | കഞ്ചാവ് വില്‍പന:  കോഴിക്കോട്  നാദാപുരത്ത് രണ്ടു പേര്‍ അറസ്റ്റില്‍

Dec 15, 2024 04:40 PM

#ganj | കഞ്ചാവ് വില്‍പന: കോഴിക്കോട് നാദാപുരത്ത് രണ്ടു പേര്‍ അറസ്റ്റില്‍

കഴിഞ്ഞ ദിവസം രാത്രി നാദാപുരം നോർത്ത് എൽപി സ്‌കൂൾ പരിസരത്ത് പട്രോളിംഗിനിടെയാണ്...

Read More >>
#KeralaPolice |  ഉറക്കം വരുന്നുണ്ടോ? ഇനി വിശ്രമിച്ചിട്ടാകാം യാത്ര; ഡ്രൈവർമാർക്ക്​ നിർദേശവുമായി പൊലീസ്​

Dec 15, 2024 04:21 PM

#KeralaPolice | ഉറക്കം വരുന്നുണ്ടോ? ഇനി വിശ്രമിച്ചിട്ടാകാം യാത്ര; ഡ്രൈവർമാർക്ക്​ നിർദേശവുമായി പൊലീസ്​

പത്തനംതിട്ട കോന്നിയിൽ കാർ ബസിലിടിച്ച്​ കുടുംബത്തിലെ നാലുപേർ മരിച്ചതാണ്​ ഒടുവിലത്തെ സംഭവം. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ്​ അപകട കാരണമായി...

Read More >>
#AnnMariedeath | ആന മറിച്ചിട്ട പന പൊടുന്നനെ വിദ്യാർത്ഥികൾക്കുമേൽ പതിച്ചു, ഞെട്ടലിൽ നാട്ടുകാർ; ആൻമേരിക്ക് അന്ത്യാഞ്ജലി

Dec 15, 2024 04:15 PM

#AnnMariedeath | ആന മറിച്ചിട്ട പന പൊടുന്നനെ വിദ്യാർത്ഥികൾക്കുമേൽ പതിച്ചു, ഞെട്ടലിൽ നാട്ടുകാർ; ആൻമേരിക്ക് അന്ത്യാഞ്ജലി

അത്യന്തം ദാരുണമായ അപകടമായിരുന്നു ഇന്നലെ സന്ധ്യക്ക് കോതമംഗലം നീണ്ടപാറയിലെ സംസ്ഥാന പാതയിൽ നടന്നത്. ആന മറച്ചിട്ട പന പൊടുന്നനെയാണ്...

Read More >>
Top Stories