#Sabarimala | ശബരിമല പതിനെട്ടാം പടിക്ക് താഴെയുള്ള ആൽമരത്തിന് തീപിടിച്ചു

#Sabarimala |   ശബരിമല പതിനെട്ടാം പടിക്ക് താഴെയുള്ള ആൽമരത്തിന് തീപിടിച്ചു
Dec 15, 2024 02:34 PM | By Susmitha Surendran

ശബരിമല : (truevisionnews.com) ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിക്ക് താഴെയുള്ള ആൽമരത്തിന് തീപിടിച്ചത് ഭക്തരിൽ പരിഭ്രാന്തി പടർത്തി.

താഴെ തിരുമുറ്റത്ത് ആഴിയോട് ചേർന്ന് നിൽക്കുന്ന ആൽമരത്തിന്‍റെ ശിഖരത്തിനാണ് തീ പിടിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം. ആഴിയിൽ നിന്നും ആളിക്കത്തിയ തീ ആൽമരത്തിലേക്ക് പടർന്നു പിടിക്കുകയായിരുന്നു.

സംഭവം കണ്ട പോലീസും കേന്ദ്രസേന ഉദ്യോഗസ്ഥരും ചേർന്ന് ആൽമരത്തിന്റെ താഴെ ഉണ്ടായിരുന്ന തീർത്ഥാടകരെ സുരക്ഷിതമായി മാറ്റി.

അഗ്നിശമനസേന ഉദ്യോഗസ്ഥർ തീ അണയ്ക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് 15 മിനിറ്റ് നേരത്തോളം ഭക്തരെ നടപ്പന്തലിന് താഴെ തടഞ്ഞുനിർത്തി. ശനിയാഴ്ച വൈകിട്ട് സന്നിധാനത്തെ കോപ്രാക്കളത്തിലെ ഷെഡിനും തീ പിടിച്ചിരുന്നു.

#banyan #tree #below #18th #step #Sabarimala #caught #fire

Next TV

Related Stories
#prajeev | 'പ്രധാനമന്ത്രി വയനാട്ടിൽ വന്നതിന്‍റെ കാശ് കൂടെ ഇനി കേരളം കൊടുക്കേണ്ടി വരുമോ'; ചോദ്യവുമായി മന്ത്രി പി രാജീവ്

Dec 15, 2024 04:41 PM

#prajeev | 'പ്രധാനമന്ത്രി വയനാട്ടിൽ വന്നതിന്‍റെ കാശ് കൂടെ ഇനി കേരളം കൊടുക്കേണ്ടി വരുമോ'; ചോദ്യവുമായി മന്ത്രി പി രാജീവ്

ടൗൺഷിപ്പ് നിർമ്മാണം എന്നതിൽ നിന്ന് പിന്നോട്ടില്ല. രണ്ട് എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഉള്ള ഹർജി ഹൈക്കോടതിയുടെ...

Read More >>
#ganj | കഞ്ചാവ് വില്‍പന:  കോഴിക്കോട്  നാദാപുരത്ത് രണ്ടു പേര്‍ അറസ്റ്റില്‍

Dec 15, 2024 04:40 PM

#ganj | കഞ്ചാവ് വില്‍പന: കോഴിക്കോട് നാദാപുരത്ത് രണ്ടു പേര്‍ അറസ്റ്റില്‍

കഴിഞ്ഞ ദിവസം രാത്രി നാദാപുരം നോർത്ത് എൽപി സ്‌കൂൾ പരിസരത്ത് പട്രോളിംഗിനിടെയാണ്...

Read More >>
#KeralaPolice |  ഉറക്കം വരുന്നുണ്ടോ? ഇനി വിശ്രമിച്ചിട്ടാകാം യാത്ര; ഡ്രൈവർമാർക്ക്​ നിർദേശവുമായി പൊലീസ്​

Dec 15, 2024 04:21 PM

#KeralaPolice | ഉറക്കം വരുന്നുണ്ടോ? ഇനി വിശ്രമിച്ചിട്ടാകാം യാത്ര; ഡ്രൈവർമാർക്ക്​ നിർദേശവുമായി പൊലീസ്​

പത്തനംതിട്ട കോന്നിയിൽ കാർ ബസിലിടിച്ച്​ കുടുംബത്തിലെ നാലുപേർ മരിച്ചതാണ്​ ഒടുവിലത്തെ സംഭവം. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ്​ അപകട കാരണമായി...

Read More >>
#AnnMariedeath | ആന മറിച്ചിട്ട പന പൊടുന്നനെ വിദ്യാർത്ഥികൾക്കുമേൽ പതിച്ചു, ഞെട്ടലിൽ നാട്ടുകാർ; ആൻമേരിക്ക് അന്ത്യാഞ്ജലി

Dec 15, 2024 04:15 PM

#AnnMariedeath | ആന മറിച്ചിട്ട പന പൊടുന്നനെ വിദ്യാർത്ഥികൾക്കുമേൽ പതിച്ചു, ഞെട്ടലിൽ നാട്ടുകാർ; ആൻമേരിക്ക് അന്ത്യാഞ്ജലി

അത്യന്തം ദാരുണമായ അപകടമായിരുന്നു ഇന്നലെ സന്ധ്യക്ക് കോതമംഗലം നീണ്ടപാറയിലെ സംസ്ഥാന പാതയിൽ നടന്നത്. ആന മറച്ചിട്ട പന പൊടുന്നനെയാണ്...

Read More >>
#accident |  ചൊക്ലിയിൽ നിയന്ത്രണം വിട്ട കൂറ്റൻ  ലോറി കടയിലേക്ക് പാഞ്ഞുകയറി; വൻ ദുരന്തം ഒഴിവായി

Dec 15, 2024 04:14 PM

#accident | ചൊക്ലിയിൽ നിയന്ത്രണം വിട്ട കൂറ്റൻ ലോറി കടയിലേക്ക് പാഞ്ഞുകയറി; വൻ ദുരന്തം ഒഴിവായി

ചൊക്ലി കാഞ്ഞിരത്തിൻ കീഴിലെ സ്ഥാപനത്തിൽ കഴിഞ്ഞ ദിവസം ലോഡിറക്കാൻ എത്തിയ ആന്ധ്ര റജിസ്ട്രേഷൻ ലോറിയാണ് അപകടത്തിൽ പെട്ടത്....

Read More >>
#ksu | ക്രിസ്മസ് പരീക്ഷ റദ്ദാക്കണമെന്ന് കെഎസ്‍യു;  പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണം, പരാതി നൽകി

Dec 15, 2024 04:04 PM

#ksu | ക്രിസ്മസ് പരീക്ഷ റദ്ദാക്കണമെന്ന് കെഎസ്‍യു; പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണം, പരാതി നൽകി

പരീക്ഷ റദ്ദാക്കിയില്ലെങ്കിൽ സംസ്ഥാന വ്യാപകമായ സമരത്തിലേക്ക് കെഎസ്‍യു നീങ്ങും....

Read More >>
Top Stories