പത്തനംതിട്ട: (truevisionnews.com) ഒരു നാടിനെയാകെ കണ്ണീരിലാക്കിയ അപകടമാണ് ഇന്ന് രാവിലെ പത്തനംതിട്ടയിൽ നടന്നത്.
നടുക്കുന്ന അപകടത്തിന് മുമ്പുള്ള സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. അപകടത്തിൽ പെടുന്നതിന് തൊട്ടുമുമ്പ് റോഡിലൂടെ കടന്നുപോകുന്ന ബസിന്റെ ദൃശ്യങ്ങളാണ് പ്രദേശത്തെ വീടിന്റെ സിസിടിവിയിൽ പതിഞ്ഞത്. വേഗതയിൽ പോകുന്ന ബസ് ദൃശ്യങ്ങളിൽ കാണുന്ന സ്ഥലം പിന്നിട്ട ഉടനെയാണ് കാറുമായി കൂട്ടിയിടിച്ചത്.
നാല് പേരുടെ മരണത്തിനിടയാക്കിയ അപകടം ഇല്ലാതാക്കിയത് രണ്ട് കുടുംബങ്ങളുടെ സന്തോഷവും പ്രതീക്ഷയും കൂടിയാണ്. മധുവിധു ആഘോഷിക്കാൻ വിദേശത്തേക്ക് പോയ മക്കളെയും അവരെ തിരികെ വിളിക്കാൻ പോയ ഉറ്റവരെയും നഷ്ടപ്പെട്ടവരുടെ വേദന വീടുകളിൽ തളംകെട്ടി നിൽക്കുകയാണ്.
എട്ട് വർഷത്തെ പ്രണയത്തിന് ഒടുവിൽ 15 ദിവസം മുമ്പ് വിവാഹിതരായ നിഖിലിൻ്റെയും അനുവിന്റെയും വേർപാട് ഒരു നാടിൻ്റെയാകെ ഉള്ളുലച്ചു.
സ്വപ്നം കണ്ട ജീവിതം അവർ ജീവിച്ചു തുടങ്ങിട്ട് ദിവസങ്ങൾ മത്രമേ ആയിട്ടുള്ളൂ. കൊതിച്ചു കാത്തിരുന്ന ദിനങ്ങളുടെ സന്തോഷത്തിലായിരുന്നു നിഖിലും അനുവും.
പക്ഷേ എല്ലാ സന്തോഷങ്ങളും പുലർച്ചെയുണ്ടായ അപകടം കവർന്നെടുത്തു. മധുവിധു കഴിഞ്ഞ് മലേഷ്യയിൽ നിന്നുള്ള മടങ്ങിവരവ് രണ്ട് കുടുംബങ്ങളെ കണ്ണീരിലാഴ്ത്തി. നിഖിലും, അനുവും ഇരുവരെയും കുട്ടാൻ എയർപോർട്ടിൽ എത്തിയ മത്തായി ഈപ്പനും ബിജു പി ജോർജും.
ഇവരെ കാത്തിരുന്ന ഉറ്റവരെ തേടിത്തിയത് 4 പേരുടെയും ചേതനയറ്റ ശരീശങ്ങൾ. നവംബർ 30നാണ് നിഖിലിന്റേയും അനുവിന്റേയും വിവാഹം കഴിഞ്ഞത്. അതും എട്ട് വർഷം നീണ്ട പ്രണയത്തിന് ഒടുവിൽ.
#accident #claimed #four #lives #Konni #Scenes #just #before #disaster