തലശ്ശേരി: (truevisionnews.com) മുഴപ്പിലങ്ങാട് - മാഹി ബൈപ്പാസിലെ സിഗ്നൽ സംവിധാനത്തിലെ ബെറ്ററികൾ മോഷണം പോയി.
മാഹി സ്പിന്നിംഗ് മില്ലിന് സമീപത്തെ സിഗ്നലിലെ ബാറ്ററികൾ ആണ് ഇന്ന് പുലർച്ചെ മോഷണം പോയത്. എട്ട് ബാറ്ററികൾ മോഷണം പോയതോടെ സിഗ്നൽ സംവിധാനവും നിലച്ചു.
സ്ഥിരമായി അപകടങ്ങൾ ഉണ്ടാകുന്ന സ്ഥലത്താണ് ഇത്തരത്തിൽ മോഷണം നടന്നത്. പെരിങ്ങാടി കേന്ദ്രീകരിച്ച് കോഴിക്കോട് രാമനാട്ടുകര സ്വദേശിയുടെ നേതൃത്വത്തിൽ വൻ മോഷണസംഘം തമ്പടിക്കുന്നതായും നേരെത്തെ വിവരമുണ്ടായിരുന്നു.
ഇതിന് സമീപത്താണ് ഇന്ന് മോഷണവും നടന്നത്.സംഭവത്തിൽ മാഹി പോലീസ് കേസ്സെടുത്തു. മാഹി സി.ഐ.ആർ. ഷൺമുഖത്തിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
#batteries #signal #system #Mahi #Bypass #stolen