#arrest | പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു, മൂന്നു യുവാക്കൾ അറസ്റ്റിൽ

#arrest |  പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു, മൂന്നു യുവാക്കൾ അറസ്റ്റിൽ
Dec 14, 2024 10:15 AM | By Athira V

ഇടുക്കി: ( www.truevisionnews.com) പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്നു യുവാക്കൾ അറസ്റ്റിൽ.

കഴിഞ്ഞ ദിവസം രാത്രി 7.45 ഓടെ പെരിഞ്ചാംകുട്ടി ചെമ്പകപ്പാറക്ക് സമീപം കുറുസിറ്റിയിലാണ് സംഭവം.

പെട്രോളിങ്ങിനിടയില്‍ പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ പെരിഞ്ചാംകുട്ടി ചെമ്പകപ്പാറ സ്വദേശി പുത്തന്‍ പറമ്പില്‍ സുമേഷ്, സഹോദരന്‍ സുനീഷ്, സുഹൃത്ത് ജിജോ എന്നിവര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.

ആക്രമണത്തില്‍ മുരിക്കാശേരി സി.ഐ കെ.എം സന്തോഷ്, എസ്.ഐ മധുസൂദനന്‍, എസ്.സി.പി. രതീഷ്, സി.പി .ഒ എല്‍ദോസ് എന്നിവര്‍ക്ക് സാരമായി പരുക്കേറ്റു.

പരുക്കേറ്റ പൊലീസുദ്യോഗസ്ഥര്‍ മുരിക്കാശേരിയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി. മയക്കുമരുന്ന് കേസിലുള്‍പ്പെടെ പ്രതികളായവരാണ് ആക്രമിച്ചതെന്ന് പൊലീസ് വിശദമാക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റുചെയ്തു.

#attacked #police #officers #who #were #questioning #them #creating #commotion #public #place #three #youths #arrested

Next TV

Related Stories
#court | 'ശരീരം വെളിപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിക്കുന്നു', മക്കളെ യുവതിക്കൊപ്പം താമസിപ്പിക്കരുത്, ഭർത്താവിന്റെ ആവിശ്യം ഹൈക്കോടതി  തള്ളി

Dec 14, 2024 01:15 PM

#court | 'ശരീരം വെളിപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിക്കുന്നു', മക്കളെ യുവതിക്കൊപ്പം താമസിപ്പിക്കരുത്, ഭർത്താവിന്റെ ആവിശ്യം ഹൈക്കോടതി തള്ളി

ഉഭയസമ്മതപ്ര കാരം വിവാഹമോചനം നേടിയ യുവതിയാണ് കുട്ടികളുടെ കസ്റ്റഡി നിഷേധിച്ചതിനെതിരെ ഹർജി...

Read More >>
#carshowroomfire | കാറുകൾക്ക് തീപിടിച്ചതല്ല, തീയിട്ടത്; തലശേരിയിലെ കാർ ഷോറൂമിലെ തീപിടിത്തത്തിൽ ജീവനക്കാരൻ അറസ്റ്റിൽ

Dec 14, 2024 01:15 PM

#carshowroomfire | കാറുകൾക്ക് തീപിടിച്ചതല്ല, തീയിട്ടത്; തലശേരിയിലെ കാർ ഷോറൂമിലെ തീപിടിത്തത്തിൽ ജീവനക്കാരൻ അറസ്റ്റിൽ

തേറ്റമല സ്വദേശി സജീർ അറസ്റ്റിലായി.പണം തിരിമറി പിടിക്കപ്പെടാതിരിക്കാനാണ് കാറുകൾ തീയിട്ടതെന്നാണ് പ്രതിയുടെ...

Read More >>
#KalamasseryMedicalCollege | മെഡിക്കൽ കോളേജിൽ ഗുരുതര അനാസ്ഥ, 61കാരിക്ക് നൽകേണ്ട മരുന്ന് 34കാരിക്ക് നൽകി

Dec 14, 2024 12:47 PM

#KalamasseryMedicalCollege | മെഡിക്കൽ കോളേജിൽ ഗുരുതര അനാസ്ഥ, 61കാരിക്ക് നൽകേണ്ട മരുന്ന് 34കാരിക്ക് നൽകി

പന്ത്രണ്ടാം തിയ്യതിയാണ് അനാമിക മെഡിക്കൽ കോളേജില്‍ ചികിത്സയ്ക്ക്...

Read More >>
#kbganeshkumar | വിരട്ടൽ ഇങ്ങോട്ട് വേണ്ട, പാലക്കാട് മന്ത്രി കെബി ഗണേഷ്‍കുമാറിനുനേരെ കെഎസ്ആർടിസി  മുൻ ജീവനക്കാരന്‍റെ പ്രതിഷേധം, മറുപടി

Dec 14, 2024 12:45 PM

#kbganeshkumar | വിരട്ടൽ ഇങ്ങോട്ട് വേണ്ട, പാലക്കാട് മന്ത്രി കെബി ഗണേഷ്‍കുമാറിനുനേരെ കെഎസ്ആർടിസി മുൻ ജീവനക്കാരന്‍റെ പ്രതിഷേധം, മറുപടി

പാലക്കാട്ടെ കെഎസ്ആര്‍ടിസിയുടെ ശിതീകരിച്ച ഓഫീസിന്‍റെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. പ്രതിഷേധിച്ച ജീവനക്കാരുനേരെ വിരട്ടൽ ഇങ്ങോട്ട് വേണ്ടെന്നും...

Read More >>
#theft | വടകര റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ബൈക്ക് കളവ് പോയി

Dec 14, 2024 12:23 PM

#theft | വടകര റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ബൈക്ക് കളവ് പോയി

വെള്ളിയാഴ്ച രാവിലെ കീർത്തിതിയേറ്റർ ഭാഗത്തേക്കുള്ള റോഡരികിൽ...

Read More >>
#deliverydeath |  പ്രസവത്തിന് പിന്നാലെ അമിത രക്തസ്രാവം, കോഴിക്കോട് യുവതി മരിച്ചു

Dec 14, 2024 12:12 PM

#deliverydeath | പ്രസവത്തിന് പിന്നാലെ അമിത രക്തസ്രാവം, കോഴിക്കോട് യുവതി മരിച്ചു

താമരശ്ശേരി പൂനൂര്‍ അവേലം സ്വദേശി പള്ളിത്തായത്ത് ബാസിത്തിന്റെ ഭാര്യ ഷഹാന(23) ആണ്...

Read More >>
Top Stories

GCC News