നെടുങ്കണ്ടം: (truevisionnews.com) എടത്വാമുക്കിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ഒന്നര ലിറ്റർ വാറ്റുചാരായവുമായി മധ്യവയസ്കൻ പിടിയിൽ. പാമ്പാടുംപാറ എടത്വാമുക്ക് കരയിൽ കണിശ്ശേരിൽ കെ.ടി. മനോജാണ് (50) അറസ്റ്റിലായത്.
1.5 ലിറ്റർ വാറ്റ് ചാരായം കൈവശം വെച്ചതിനാണ് അറസ്റ്റ്. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഉടുമ്പൻചോല എക്സൈസ് റേഞ്ച് ഓഫിസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി.ഡി. സേവിയറും സംഘവും ചേർന്ന് എടത്വമുക്ക് കരയിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
മുമ്പും ചാരായവും, വാഷും കൈവശംവെച്ചതിന് ഇയാൾക്കെതിരെ കേസുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി ഇയാൾ ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു.
പ്രിവന്റീവ് ഓഫിസർ ഗ്രേഡ് ഷനെജ്. കെ, ശ്രീകുമാർ. എസ്, അരുൺ. എം.എസ്, ജോഷി. വി.ജെ, സിവിൽ എക്സൈസ് ഓഫിസർ അരുൺ ശശി, പ്രഫുൽ ജോസ്, വനിത സിവിൽ എക്സൈസ് ഓഫിസർ മായ. എസ്, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ ബിലേഷ്. വി.പി എന്നിവർ പങ്കെടുത്തു.
#middle #aged #man #arrested #with #liquor