#Santhoshtrophy | സ​ന്തോ​ഷ് ട്രോ​ഫി​ക്ക് നാ​ളെ കി​ക്കോ​ഫ്; 15ന് ​കേരളം ഗോവയെ നേരിടും

#Santhoshtrophy | സ​ന്തോ​ഷ് ട്രോ​ഫി​ക്ക് നാ​ളെ കി​ക്കോ​ഫ്; 15ന് ​കേരളം ഗോവയെ നേരിടും
Dec 13, 2024 12:17 PM | By akhilap

ഹൈ​ദ​രാ​ബാ​ദ്: (truevisionnews.com) 78ാമ​ത് സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബാ​ൾ ഫൈ​ന​ൽ റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ​ക്ക് ശ​നി​യാ​ഴ്ച കി​ക്കോ​ഫ്.

ര​ണ്ട് ഗ്രൂ​പ്പു​ക​ളി​ലാ​യി 12 ടീ​മു​ക​ളാ​ണ് ഏ​റ്റു​മു​ട്ടു​ന്ന​ത്. ഗോ​വ, ഡ​ൽ​ഹി, ത​മി​ഴ്നാ​ട്, ഒ​ഡി​ഷ, മേ​ഘാ​ല​യ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന ഗ്രൂപ്പ് ബി​യി​ലാ​ണ് മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ കേ​ര​ളം.

‘എ’​യി​ൽ സ​ർ​വി​സ​സ്, ബം​ഗാ​ൾ, മ​ണി​പ്പൂ​ർ, തെ​ല​ങ്കാ​ന, ജ​മ്മു-​ക​ശ്മീ​ർ, രാ​ജ​സ്ഥാ​ൻ എ​ന്നി​വ​രും ഇ​റ​ങ്ങും.ഡി​സം​ബ​ർ 15ന് ​ഗോ​വ​യു​മാ​യാ​ണ് കേ​ര​ള​ത്തി​ന്റെ ആ​ദ്യ​ക​ളി.

17ന് ​മേ​ഘാ​ല​യ​യെ​യും 19ന് ​ഒ​ഡി​ഷ​യെ​യും 22ന് ​ഡ​ൽ​ഹി​യെ​യും 24ന് ​ത​മി​ഴ്നാ​ടി​നെ​യും നേ​രി​ടും.

കോ​ഴി​ക്കോ​ട്ട് ന​ട​ന്ന പ്രാ​ഥ​മി​ക റൗ​ണ്ടി​ലെ മൂ​ന്നു മ​ത്സ​ര​ങ്ങ​ളും വ​ൻ മാ​ർ​ജി​നി​ൽ ജ​യി​ച്ചാ​ണ് കേ​ര​ളം ഹൈ​ദ​രാ​ബാ​ദി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. ക്വാ​ർ​ട്ട​ർ 26, 27 തീ‍യ​തി​ക​ളി​ലും സെ​മി ഫൈ​ന​ൽ 29നും ​ഫൈ​ന​ൽ 31നും ​ന​ട​ക്കും.

#Santosh #Trophy #kickoff #tomorrow #Kerala #face #Goa #15th

Next TV

Related Stories
വെള്ളകുപ്പായത്തിൽ ഇനി ഇല്ല, ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോലി

May 12, 2025 12:07 PM

വെള്ളകുപ്പായത്തിൽ ഇനി ഇല്ല, ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോലി

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യൻ താരം വിരാട്...

Read More >>
കെസിഎ പിങ്ക് ടൂർണ്ണമെൻ്റിൽ ആംബറിനും പേൾസിനും വിജയം

May 9, 2025 11:21 PM

കെസിഎ പിങ്ക് ടൂർണ്ണമെൻ്റിൽ ആംബറിനും പേൾസിനും വിജയം

പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ...

Read More >>
‘ഒരു കോടി നൽകിയില്ലെങ്കിൽ കൊന്നുകളയും’; ക്രിക്കറ്റർ ഷമിക്ക് വധഭീഷണി

May 5, 2025 08:36 PM

‘ഒരു കോടി നൽകിയില്ലെങ്കിൽ കൊന്നുകളയും’; ക്രിക്കറ്റർ ഷമിക്ക് വധഭീഷണി

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് വധഭീഷണി....

Read More >>
Top Stories